മാടായി ആർട്സ് ആന്‍റ് സയൻസ് കോളേജിൽ എസ്എഫ്ഐ നിരാഹാര സമരം ആരംഭിച്ചു

പഴയങ്ങാടി: മാടായി ആർട്സ് എന്റ് സയൻസ് കോളേജിൽ എസ്എഫ്ഐ നിരാഹാര സമരം ആരംഭിച്ചു.

കോളേജിലെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു മൂന്ന് ദിവസമായി എസ്എഫ്ഐ മാടായി കോളേജ് യൂണിറ്റ് കമ്മിറ്റി സമരത്തിൽ ആണ്.

കോളേജ് ടോയ്ലറ്റ് ജലക്ഷാമവും ശോചനീയാവസ്ഥയും പരിഹരിക്കുക,സാനിറ്ററി നാപ്കിൻ മിഷ്യൻ പുനർസ്ഥാപിക്കുക, ലൈബ്രറിയിലെ റഫറൻസ് പുസ്തകങ്ങൾ വർധിപ്പിക്കുക,കോളേജ് കാന്റീൻ ചോർച്ച പരിഹരിക്കുക,വൈദ്യുതികരിക്കാത്ത ക്ലാസ്സ്‌ മുറികൾ വൈദ്യുതികരിക്കുക, എന്നിങ്ങനെ വിവിധ വിഷയങ്ങളാണ് എസ്എഫ്ഐ മുന്നോട്ട് വച്ചത്.

എന്നാൽ മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ അംഗീകരിക്കാൻ കോളേജ് മാനേജ്മെന്റ് തയ്യാറാകാത്ത സാഹചര്യത്തിൽ മാനേജ്മെന്റിന്റെ വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾക്കെതിരെ കോളേജിലെ വിദ്യാർത്ഥിയും എസ്എഫ്ഐ മാടായി ഏരിയ ജോയിന്റ് സെക്രട്ടറിയുമായ മുഹമ്മദ്‌ റമീസ് കെ , ഏരിയ കമ്മിറ്റി അംഗം സ ആദർശ് കെ എന്നിവർ അനിശ്ചിതകാല നിരാഹാരസമരം അനുഷ്ടിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here