ആർടിഐ നിയമഭേദഗതി; രാജ്യസഭയിലെ നീക്കങ്ങള്‍ പാർലമെന്‍ലും കള്ള വോട്ട് നടക്കുമെന്നതിന്റെ തെളിവ്: കെകെ രാഗേഷ്

ആർടിഐ നിയമഭേദഗതി പാസാക്കാൻ രാജ്യസഭയിൽ കേന്ദ്ര സർക്കാർ നടത്തിയ നീക്കം ബിജെപി ഭരണത്തിൽ പാർലിമെന്റിലും കള്ള വോട്ട് നടക്കുമെന്നതിന്റെ തെളിവാണെന്ന് സിപിഐഎം രാജ്യസഭാംഗം കെ കെ രാഗേഷ്.

അടുത്തിടെ ടിഡിപി വിട്ട് ബിജെപിയിൽ ചേർന്ന സിഎം രമേശ് ടിഡിപി അംഗങ്ങളുടെ സ്ലിപ്പ് വാങ്ങിയത് രാജ്യസഭയിൽ ഭൂരിപക്ഷം ഇല്ലാത്ത സർക്കാരിന് കള്ളവോട്ടിലൂടെ ബിൽ പാസാക്കാൻ വേണ്ടിയാണ്.

വോട്ടിങ് നടപടികൾ ആരംഭിച്ച ശേഷം കേന്ദ്ര മന്ത്രിമാർ വിവിധ കക്ഷി നേതാക്കളെയും അംഗങ്ങളെയും കണ്ട് വോട്ടുറപ്പിക്കുന്നതല്ല കീഴ്വഴക്കം.

ആർ ടി ഐ നിയമ ഭേദഗതി ബില്ലിനെ എതിർത്ത് കെ കെ രാഗേഷ് എം പി രാജ്യസഭയിൽ നടത്തിയ പ്രസംഗം

സ്വന്തം ഇരിപ്പിടത്തിൽ ഇരുന്ന് വോട്ടെടുപ്പ് നടപടികളിൽ പങ്കാളികൾ ആകേണ്ട ഉത്തരവാദിത്തപ്പെട്ട മന്ത്രിമാർ തന്നെ വോട്ട് ക്യാൻവാസിംഗിന് ഇറങ്ങിയത് പാർലിമെന്ററി സംവിധാനത്തെ നിർലജ്ജം അടിമറിക്കുന്നതിനുള്ള പരസ്യമായ ശ്രമമാണ്.

നിയമ നിർമാണ പ്രക്രിയയെ പോലും നോക്കുകുത്തിയാക്കുന്ന കേന്ദ്ര സർക്കാർ നീക്കത്തിൽ ശക്തമായ പ്രതിഷേധം ഉയരണമെന്നും കെ കെ രാഗേഷ് എം പി പ്രസ്താവനയിൽ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News