കർണാടകയിലെ മൂന്ന് വിമത എംഎൽഎമാരെ അയോഗ്യരാക്കി സ്‍പീക്കർ

കർണാടകയിലെ മൂന്ന് വിമത എംഎൽഎമാരെ സ്‍പീക്കർ അയോഗ്യരാക്കി. മഹേഷ് കുംതഹള്ളി, രമേശ് ജാർക്കിഹോളി, ആർ ശങ്കർ എന്നീ എം എൽ എ മാരെയാണ് കൂറുമാറ്റ നിരോധന നിയമ പ്രകാരം സ്‍പീക്കർ അയോഗ്യരാക്കിയത്.

15ആം നിയമസഭയുടെ കാലാവധി അവസാനിക്കുന്ന 2023 മേയ് 23 വരെയാണ് അയോഗ്യത. നേരത്തെ ഇവർ രാജി കത്ത് നൽകിയിരുന്നെങ്കിലും അയോഗ്യതയിൽ നിന്ന് രക്ഷപെടാനാണ് രാജി കത്ത് നൽകിയതെന്ന് സ്‍പീക്കർ പറഞ്ഞു.

കോൺഗ്രസ് നൽകിയ പരാതിയിലാണ് മൂന്ന് പേരെയും ആയോഗ്യരാക്കിയത്. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തി എന്ന് ആരോപിച്ചായിരുന്നു പരാതി. മറ്റ് വിമതരുടെ കാര്യത്തിൽ തീരുമാനം എടുക്കാൻ സമയം എടുക്കുമെന്നും സ്‍പീക്കർ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News