സംസ്ഥാനം സ്മാര്‍ട്ടാകുന്നു; 2000 കേന്ദ്രങ്ങളില്‍ ഇനി സൗജന്യവൈഫൈ

സംസ്ഥാനത്തെ 2000 കേന്ദ്രങ്ങളില്‍ ഇനി സൗജന്യവൈഫൈ ലഭ്യമാവും. എല്ലാ ജില്ലകളിലെയും തെരഞ്ഞെടുക്കപ്പെട്ട പൊതു ഇടങ്ങളില്‍ ആണ് വൈഫൈ ലഭ്യമാക്കുന്നത്.പൊതു ജനങ്ങള്‍ക്ക് മൊബൈലിലും ലാപ്‌ടോപ്പിലും തികച്ചും സൗജന്യമായി ദിവസേന ഒരു ജിബി വരെ വൈഫൈ ഉപയോഗിക്കാനാകും.

സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയായ കെ-ഫൈ പദ്ധതി മുഖാന്തിരമാണ് സംസ്ഥാനത്ത് വൈഫൈ സൗജന്യമായി നല്‍കുന്നതിന് തുടക്കം കുറിക്കാന്‍ പോകുന്നത്. 1887 സൗജന്യ വൈഫൈ കേന്ദ്രങ്ങള്‍ പൂര്‍ണ്ണസജ്ജമായി. 113 കേന്ദ്രങ്ങളിലെ പദ്ധതി അന്തിമഘട്ടത്തിലാണ്. എല്ലാ ജില്ലകളിലെയും തെരഞ്ഞെടുക്കപ്പെട്ട പൊതു ഇടങ്ങളില്‍ ആണ് വൈഫൈ ലഭ്യമാക്കുന്നത്.

ബസ് സ്റ്റാന്‍ഡുകള്‍, ജില്ലാ ഭരണകേന്ദ്രങ്ങള്‍, പഞ്ചായത്തുകള്‍, പാര്‍ക്കുകള്‍, പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍, സര്‍ക്കാര്‍ ആശുപത്രികള്‍ തുടങ്ങിയ ഇടങ്ങളിലാണ് ഇത് ലഭ്യമാവുക. സംസ്ഥാന ഐടി മിഷനാണ് പദ്ധതയുടെ പ്രയോജകര്‍.പൊതു ജനങ്ങള്‍ക്ക് മൊബൈലിലും ലാപ്‌ടോപ്പിലും തികച്ചും സൗജന്യമായി ദിവസേന ഒരു ജിബി വരെ വൈഫൈ ഉപയോഗിക്കാനാകും.

10 എംബിപിഎസ് വേഗതയില്‍ ആണ് വൈഫൈ ലഭ്യമാകുക വൈഫൈ ഓണ്‍ ചെയ്തു മൊബൈല്‍ നമ്പര്‍ കൊടുത്തു ലോഗിന്‍ ചെയ്ത് ആവശ്യാനുസരണം അതിവേഗ ഇന്റര്‍നെറ്റ് സംവിധാനം ഉപയോഗിക്കാവുന്നതാണ്. കെഫൈയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഐ ടി മിഷന്റെ ഫേസ്ബുക്ക് പേജില്‍ ലഭ്യമാണ്. സംസ്ഥാനത്ത് ഇന്റര്‍നെറ്റ് സൗജന്യമായി ലഭിമാക്കാനുളള പദ്ധതിയുടെ മുന്നോടിയായിട്ടാണ് 2000 കേന്ദ്രങ്ങളില്‍ വൈഫെ സൗജന്യമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News