കല്ലട ജലസേചന പദ്ധതി ഫലപ്രദമാകുന്നില്ല- മന്ത്രി കെ കൃഷ്ണന്‍കുട്ടി

കല്ലട ജലസേചന പദ്ധതി വേണ്ടത്ര ഫലപ്രദമാകുന്നില്ല എന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി.തെന്മല പരപ്പാര്‍ അണക്കെട്ടില്‍ സന്ദര്‍ശനം നടത്തിയാണ് നിയമസഭ വിഷയ നിര്‍ണയ സമിതി അധ്യക്ഷന്‍ കൂടിയായ മന്ത്രി പ്രതികരിച്ചത്.സമിതി അംഗങ്ങളായ കുന്നംമംഗലം എം എല്‍ എ. പി ടി എ. റഹിം, കൊച്ചി എം എല്‍ എ, കെ. ജെ മാക്‌സി എന്നിവരും ഒപ്പമുണ്ടായിരുന്നു.

തെന്മലയില്‍ എത്തിയ സമിതി ലുക്ക് ഔട്ട്, ഇടതു, വലതു കര കനാലുകള്‍, പരപ്പാര്‍ അണകെട്ട് എന്നിവടങ്ങള്‍ സന്ദര്‍ശിച്ചു.കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ കുടിവെള്ള, കാര്‍ഷിക ജലവിതരണം നടത്താനാണ് കല്ലട ജലസേചന പദ്ധതി ആരംഭിച്ചത്. എന്നാല്‍ വിളകള്‍ക്ക് ഫലപ്രദമായി ജലം എത്തിക്കുന്നതില്‍ ഗകജ കാര്യക്ഷമമല്ലെന്നു സമിതി വിലയിരുത്തി.

കനാലുകളുടെ വാര്‍ഷിക അറ്റകുറ്റ പണികള്‍ മാത്രം നടത്തിയാല്‍ പോരെന്നും പ്രോപ്പര്‍ ഇറിഗേഷന്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ ഉദ്യോഗസ്തേര്‍ ശ്രദ്ധിക്കണം എന്നും സമിതി നിര്‍ദേശിച്ചു. മുന്‍ സമിതികള്‍ നിര്‍ദേശിച്ച കാര്യങ്ങള്‍ നടപ്പിലാക്കാത്തതു സംബന്ധിച്ച ചോദ്യങ്ങള്‍ക്കു ഫണ്ട് ലഭ്യമായില്ല എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞൊഴിഞ്ഞു.സമിതി വിശദമായ റിപ്പോര്‍ട്ട് തയാറാക്കി നിയമസഭയില്‍ സമര്‍പ്പിക്കും. കൊല്ലം ജില്ലാ കളക്ടര്‍ ബി അബ്ദുല്‍ നാസര്‍, പ്രൊജക്റ്റ് 2 ചീഫ് എഞ്ചിനീയര്‍ ടി. ജി സെന്‍, ഇ ഇ മാരായ മുഹമ്മദ് ബഷീര്‍, സുനില്‍രാജ്, എന്നിവരും ഉണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here