അംബൂരി രാഖി കൊലക്കേസില്‍ അന്വേഷണ സംഘത്തെ വിപുലീകരിച്ചു

അംബൂരി രാഖി കൊലക്കേസില്‍ അന്വേഷണ സംഘത്തെ വിപുലീകരിച്ചു. നെയ്യാറ്റിന്‍ക്കര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ എട്ടംഗ സംഘമാണ് കേസന്വേഷിക്കുക. ഒരാഴ്ച മുന്‍പാണ് പ്രതികളായ അഖിലും സഹോദരന്‍ രാഹുലും വീട്ടില്‍ നിന്ന് പോയതെന്ന് പിതാവ് മണി പൊലീസിന് മൊഴി നല്‍കി.

അംബൂരി സ്വദേശിയായ അഖില്‍ ആര്‍ നായര്‍ തന്റെ സഹോദരന്‍ രാഹുലിനൊപ്പമാണ് രാഖിയെ കൊലപ്പെടുത്തിതെന്ന് പൊലീസ് വ്യക്തമാക്കുന്നു. പൊലീസ് അറസ്റ്റ് ചെയ്ത സഹായി ആദര്‍ശ് കൊലപാതകത്തെ കുറിച്ച് കൃത്യമായി കാര്യങ്ങള്‍ വിശദീകരിച്ചതായാണ് വിവരം. ഒളിവില്‍ പോയ മുഖ്യപ്രതിയായ സൈനികന്‍ അഖിലിനും രാഹുലിനും വേണ്ടിയുള്ള അന്വേഷണം പൊലീസ് ശക്തിപ്പെടുത്തി. അന്വേഷണ സംഘത്തെയും വിപുലീകരിച്ചു. നെയ്യാറ്റിന്‍ക്കര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ എട്ടംഗ സംഘമാണ് കേസന്വേഷിക്കുക.

കേസില്‍ അഖിലിന്റെ അച്ഛനമ്മമാരില്‍ നിന്ന് മൊഴിയെടുത്തു. ഒരാഴ്ച മുന്‍പാണ് അഖിലും രാഹുലും വീട്ടില്‍ നിന്ന് പോയതെന്ന് പിതാവ് മണി പൊലീസിന് മൊഴി നല്‍കി. മുന്‍കൂട്ടി തയ്യാറാക്കിയ പ്രകാരമാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് നിഗഗമനം. ഇതിന്റെ ഭാഗമായാണ് കൊല നടത്തി മറവ് ചെയ്യാന്‍ ഉപ്പ് അടക്കമുള്ളവ മുന്‍കൂട്ടി വാങ്ങിയതെന്നാണ് പൊലീസ് വിലയിരുത്തിയത്. അഖിലിന്റെ വിവരങ്ങള്‍ ആരായാന്‍ വേണ്ടി പൊലീസ് സൈനിക ആസ്ഥാനവുമായും ബന്ധപ്പെടുന്നുണ്ട്. രാഖിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കേസില്‍ പൊലീസിന് സഹായമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News