നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ എസ്പിയെയും ഡിവൈഎസ്പിയെയും ചോദ്യം ചെയ്യണമെന്ന് തൊടുപുഴ ജില്ലാ സെഷന്‍സ് കോടതി. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരമാണ് രാജ്കുമാറിനെ കസ്റ്റഡിയില്‍ വച്ചതെന്ന എസ് ഐ സാബുവിന്റെ ആരോപണം അന്വേഷിക്കണമെന്നാണ് കോടതി പരാമര്‍ശം.
ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരമാണ് രാജ്കുമാറിനെ അന്യായമായി കസ്റ്റഡിയില്‍ സൂക്ഷിച്ചതെന്നും താന്‍ നിര്‍ദേശം അനുസരിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നുമാണ് ഒന്നാം പ്രതി എസ് ഐ സാബുവിന്റെ മൊഴി. രാജ്കുമാറിന്റെ മരണത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കുള്ള കാര്യം സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാല്‍ ബോധ്യപ്പെടുമെന്നും എസ്ഐ വാദിക്കുന്നു. ജാമ്യാപേക്ഷയില്‍ പറയുന്ന ഇത്തരം കാര്യങ്ങള്‍ അന്വേഷിക്കണമെന്നാണ് തൊടുപുഴ ജില്ലാ സെഷന്‍സ് കോടതി നിര്‍ദേശിച്ചത്.
കേസില്‍ ഇതുവരെ ഏഴ് പൊലീസുകാര്‍ അറസ്റ്റിലായെങ്കിലും ഉന്നത ഉദ്യോഗസ്്ഥരിലേക്ക് ക്രൈം ബ്രാഞ്ച് അന്വേഷണം എത്തിയിട്ടില്ല. കോടതി പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ ഇടുക്കി മുന്‍ എസ്പി, കട്ടപ്പന മുന്‍ ഡിവൈഎസ്പി, നെടുങ്കണ്ടം മുന്‍ സിഐ എന്നിവരെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്തേക്കും. നാലാം പ്രതി സിപിഒ സജീവ് ആന്റണിയുടെ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു. പ്രതികള്‍ തിങ്കളാഴ്ച ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. കൈരളി ന്യൂസ് ഇടുക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here