കേന്ദ്രത്തിന് ഒളിപ്പിക്കാനേറെയുണ്ട്; വിവരാവകാശത്തിന് വിലങ്ങ് വീഴുന്നതോടെ ഇരുട്ടിലാകുന്നത് സത്യമറിയണമെന്ന് ആഗ്രഹിക്കുന്ന പൗരന്‍മാര്‍

ദില്ലി: വിവരാവകാശത്തിന് വിലങ്ങ് വീഴുന്നതോടെ ഇരുട്ടിലാകുന്നത് സത്യമറിയണമെന്ന് ആഗ്രഹിക്കുന്ന പൗരന്‍മാര്‍.

പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസയോഗ്യത മുതല്‍ നോട്ട് നിരോധനത്തിന്റെ കാണാപ്പുറങ്ങള്‍ വരെ കേന്ദ്ര സര്‍ക്കാരിന് മറയ്ക്കാനേറയുണ്ട്. വിവരാവകാശ കമ്മീഷണര്‍മാരെ നിയമിക്കാനുള്ള സംസ്ഥാന സര്‍ക്കാരുകളുടെ അവകാശം എടുത്ത് കളയുന്ന നിയമഭേദഗതി വിവരാവകാശ കമ്മീഷന്റെ നിഷ്പക്ഷതയേയും സ്വതന്ത്രപ്രവര്‍ത്തനത്തേയും ഇല്ലാതാക്കും.

സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങള്‍ അറിയാനും ഏറെ കുറേ നിയന്ത്രിക്കാനും ഓരോ പൗരനും കടിഞ്ഞാണ്‍ നല്‍കുന്ന വിവരവകാശ നിയമം. പത്ത് രൂപ സ്റ്റാബ് പേപ്പറില്‍ ചോദ്യം ചെയ്യപ്പെടാത്തതായി കരുതിയിരുന്ന വിവരങ്ങള്‍ ഇനി മുതല്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലേയ്ക്ക് മാറുകയാണ്.

വിവരവകാശ കമ്മീഷണര്‍മാരുടെ നിയമനം ശമ്പളം മറ്റ് ആനുകൂല്യങ്ങള്‍ എല്ലാം കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്ന നിയമഭേദഗതി ഏറെ തന്ത്രങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസം കേന്ദ്രം പാസാക്കി. പൊതുജനാഭിപ്രായം പോലും തേടാതെയുള്ള കേന്ദ്ര നീക്കം ഏന്തിന് വേണ്ടിയായിരുന്നുവെന്ന അന്വേഷണങ്ങളും സജീവം.

നരോന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയിരുന്നത് മുതല്‍ ഉയര്‍ന്ന ചോദ്യങ്ങളിലൊന്നായിരുന്നു പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത. പല അഭിമുഖങ്ങളില്‍ വ്യത്യസ്ഥ അഭിപ്രായങ്ങള്‍ വിദ്യാഭ്യാസത്തെക്കുറിച്ച് മോദി പറഞ്ഞതോടെ സംശയങ്ങളുമേറെ. ഇത് സംബന്ധിച്ച ചോദ്യങ്ങളെല്ലാം തിരസ്‌കരിക്കപ്പെട്ടു.

നോട്ട് മാറ്റത്തിന് ശേഷം കള്ളപണം പിടിച്ചുവെന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രചാരണം വ്യാജമെന്ന് തെളിഞ്ഞത് വിവരവകാശ നിയമത്തിലൂടെ ലഭിച്ച രേഖകളാണ്. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ക്ക് 2017-2018 വര്‍ഷത്തില്‍ മാത്രം ലഭിച്ചത് 12.3 ലക്ഷം അപേക്ഷകളാണ്. പക്ഷെ ഇതില്‍ 15 ശതമാനത്തോളം അപേക്ഷകള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിരസിച്ചു.

അമിത്ഷായുടെ സുരക്ഷ ചിലവ് പോലും പറയാന്‍ കേന്ദ്ര തയ്യാറായില്ല. മുഖ്യവിവരവകാശ കമ്മീഷണര്‍ സ്ഥാനത്തേയ്ക്കുള്ള നിയമത്തില്‍ കേന്ദ്ര നടത്തിയ ഇടപെടലും ആര്‍ടിഐ വഴിയാണ് പുറത്ത് വന്നത്. മുതിര്‍ന്ന രണ്ട് കമ്മീണര്‍മാരെ ഒഴിവാക്കി അപേക്ഷിക്കാത്തവരെ ഉള്‍പ്പെടുത്തി അന്വേഷണ സമിതി മുഖ്യ വിവരവകാശ കമ്മീഷന്‍ സ്ഥാനത്തേയ്ക്ക് തുരുക്ക പട്ടിക തയ്യാറാക്കിയത് കേന്ദ്രത്തെ ഏറെ പ്രതിരോധത്തിലാക്കിയിരുന്നു.

പുതിയ ഭേദഗതികള്‍ പ്രാബല്യത്തിലായതോടെ ഇനി കേന്ദ്രത്തിന് വിവാദങ്ങളെ ഭയക്കാതെ ഇഷ്ടമുള്ളവരെ കമ്മീഷണര്‍മാരാക്കാം. കഴിഞ്ഞ പതിനാല് വര്‍ഷത്തിനിടെ 84 വിവരവകാശ പ്രവര്‍ത്തകര്‍ രാജ്യത്ത് കൊല്ലപ്പെട്ടു. 169 പേര്‍ ആക്രമിക്കപ്പെട്ടു. വിവരവകാശ പ്രവര്‍ത്തകര്‍ അധികാര കേന്ദ്രങ്ങളെഏത്രമാത്രം ഭീഷണിപ്പെടുത്തുന്നതാണ് എന്ന വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News