കാല്‍വഴുതി കിണറ്റില്‍ വീണ വീട്ടമ്മയെ അഗ്‌നിശമന സേന രക്ഷപ്പെടുത്തി

ചവറയില്‍ കാല്‍വഴുതി കിണറ്റില്‍ വീണ വീട്ടമ്മയെ അഗ്‌നിശമന സേന രക്ഷപ്പെടുത്തി.ചവറ പുതുക്കാട് സ്വദേശി വര്‍ഗ്ഗീസിന്റെ ഭാര്യ ലിജിയയെയാണ് രക്ഷപ്പെടുത്തിയത്.ഇന്നലെ പുലര്‍ച്ചെയാണ് സംഭവം 4.20 ഓടെ കയര്‍ തട്ടി കിണറില്‍ വീണ ലിജിയ പൈപ്പില്‍ പിടിച്ചു കിടന്നുകൊണ്ട് നിലവിളിച്ചു.

ബഹളം കേട്ടുണര്‍ന്ന അയല്‍വാസി രേഖ കിണറില്‍ ഇറങി രക്ഷപെടുത്താന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ത്ഥിയായ ജോണികൂടി സഹായത്തിനെത്തി.കിണറിന് 20 അടി ആഴമുണ്ടായിരുന്നു. സംഭവമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സിലെ സേനാംഗങളായ മണികണ്ഠനും,ശ്രീകുട്ടനും കിണറ്റില്‍ ഇറങി ലിജിയയെ പുറത്തെത്തിക്കുകയായിരുന്നു.അവസ നിലയിലായ ലിജിയയെ ജില്ലാ ആശുപത്രിയിലെത്തിച്ചു.ലിജിയ സുഖം പ്രാപിച്ചു വരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News