കോഴിക്കോട് തൊണ്ടയാട് സിഗ്‌നലിന് സമീപം സ്വകാര്യ ബസ് തലകീഴായ് മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്ക്. മുക്കത്ത് നിന്ന് കോഴിക്കോട്ടേയ്ക്ക് വരികയായിരുന്ന ബസ്സാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റ 23 പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മെഡിക്കല്‍ കോളേജ് – കോഴിക്കോട് റോഡില്‍ തൊണ്ടയാട് സിഗ്‌നലിന് സമീപം.
രാവിലെ പത്തരയോടെയാണ് അപകടം നടന്നത്. മുക്കത്ത് നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന എലാന്റ എന്ന ബസ്സാണ് അപകടത്തില്‍പെട്ടത്. അമിത വേഗതയില്‍ വന്ന ബസ്, റോഡിലെ ഡിവൈഡര്‍ തകര്‍ത്ത് എതിര്‍ വശത്തെ റോഡില്‍ തലകീഴായി മറയുകയായിരുന്നു. ബസിലുണ്ടായിരുന്ന 2 കുട്ടികളടക്കം 23 പേര്‍ക്കും പരിക്കേറ്റു, ആരുടേയും നില ഗുരുതരമല്ല. നാട്ടുകാരും ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.
പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു അമിത വേഗതയും തേഞ്ഞ് തീര്‍ന്ന ടയറുകളുമാണ് അപകടത്തിന് ഇടയാക്കിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.മൂന്ന് ബസുകള്‍ ഒന്നിന് പുറകെ ഒന്നായി അമിത വേഗത്തില്‍ വരികയായിരുന്നുവെന്നും ഇതില്‍ രണ്ടാമത്തെ ബസാണ് അപകടത്തില്‍പ്പെട്ടതെന്നും നാട്ടുകാര്‍ പറയുന്നു. തൊണ്ടയാട് ബൈപ്പാസിലെ സിഗ്‌നല്‍ മറികടക്കാനുള്ള വ്യഗ്രതയാണ് അപകടത്തിനിടയാക്കിയത്. കഴിഞ്ഞ വര്‍ഷവും ഇതേസ്ഥലത്ത് ബസ് അപകടം നടന്നിരുന്നു.
Get real time update about this post categories directly on your device, subscribe now.