ഞാന്‍ പ്രണയത്തിലാണ്; തുറന്നു പറഞ്ഞ് ഷെയ്ന്‍ നിഗം

താന്‍ പ്രണയത്തിലാണെന്ന് തുറന്നു പറഞ്ഞ് യുവതാരം ഷെയ്ന്‍ നിഗം. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷെയ്ന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

എങ്ങനെയാണ് ഇത്ര എളുപ്പത്തില്‍ പ്രണയരംഗങ്ങളില്‍ അഭിനയിക്കാന്‍ സാധിക്കുന്നത് എന്ന ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് ഷെയ്ന്‍ ഇക്കാര്യം പറഞ്ഞത്.

ഷെയ്ന്‍ നിഗം പറയുന്നു: ‘ഒരാളുടെ ഹൃദയത്തില്‍ പ്രണയമോ പ്രണയത്തോടുള്ള അഭിനിവേശമോ ഉണ്ടെങ്കില്‍ മാത്രമേ അയാള്‍ക്ക് ആ കഥാപാത്രത്തെ നന്നായി ഉള്‍ക്കൊള്ളാനും രൂപപ്പെടുത്താനും സാധിക്കൂ. അതെ, ഞാന്‍ ഒരാളുമായി പ്രണയത്തിലാണ്.

പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയെങ്കിലും ആരാണ് പ്രണയിനി എന്ന് ഷെയിന്‍ വെളിപ്പെടുത്തിയിട്ടില്ല.

നവാഗതനായ ജീവന്‍ ജിയോ സംവിധാനം ചെയ്യുന്ന ഉല്ലാസമാണ് ഷെയ്‌ന്റെ പുതിയ ചിത്രം. പവിത്ര ലക്ഷ്മിയാണ് നായിക.

അജു വര്‍ഗീസ്, ദീപക് പറമ്പോല്‍, ബേസില്‍ ജോസഫ്, ലിഷോയ്, അപ്പുകുട്ടി, ജോജി, അംബിക, നയന എല്‍സ തുടങ്ങിയവരും മറ്റു വേഷങ്ങളില്‍ എത്തുന്നു. പ്രവീണ്‍ ബാലകൃഷ്ണന്‍ ആണ് തിരക്കഥ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News