കെഎസ്‌യു യൂണിറ്റ് രൂപീകരണത്തെ ചൊല്ലി കൊല്ലത്ത് എ, ഐ ഗ്രൂപ്പുകാര്‍ തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടി

കൊല്ലം ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് ഹയര്‍സെക്കണ്ട്‌റി സ്‌കൂളില്‍ യൂണിറ്റ് രൂപീകരിക്കുന്നതിനെ ചോല്ലി കെ.എസ്.യു പ്രവര്‍ത്തകരുടെ തമ്മില്‍ തല്ല്. എ, ഐ ഗ്രൂപ്പുകാര്‍ തമ്മിലായിരുന്നു പോര്.സ്‌കൂളില്‍ എ ഗ്രൂപ്പുകാര്‍ സ്ഥാപിച്ച കോടി തോരണങ്ങള്‍ ഐ ഗ്രൂപ്പുകാരനായ ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നശിപ്പിച്ചു. മൂന്ന് കെ.എസ്.യു പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തശേഷം താക്കീതു ചെയ്തു വിട്ടയച്ചു.

കെ.എസ്.യു യൂണിറ്റ് രൂപീകരണത്തെ ചോല്ലിയാണ് കൊല്ലത്ത് എ.ഐ ഗ്രൂപ്പുകാര്‍ തെരുവില്‍ ഏറ്റ് മുട്ടിയത്. ഐ ഗ്രൂപ്പിന് മേധാവിത്വം ഉള്ള നഗരത്തിലെ സ്‌കൂളുകളില്‍ എ ഗ്രൂപ്പിന്റെ യൂണിറ്റ് രൂപീകരിക്കുന്നതിനെ ചോല്ലിയുള്ള തര്‍ക്കമാണ് ഏറ്റ് മുട്ടലില്‍ കലാശിച്ചത്. നഗരത്തിലെ രണ്ട് സ്‌കൂളുകളില്‍ യൂണിറ്റ് രൂപീകരിക്കാനുള്ള എ ഗ്രൂപ്പ് നേതാക്കന്‍മാരുടെ നീക്കം ഐ ഗ്രൂപ്പ് നേതാവ് കൂടിയായ ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയന്റെ നേതൃത്വത്തില്‍ തടഞ്ഞു.

യൂണിറ്റ് രൂപീകരിക്കാന്‍ ജില്ലാ പ്രസിഡന്റിന്റെ അനുമതി വാങ്ങിയില്ല എന്ന കാരണം പറഞ്ഞാണ് ഗവണ്‍മെന്റ് ബോയ്‌സ് സ്‌കൂളില്‍ സ്ഥാപിച്ചിരുന്ന കോടി തോരണങ്ങള്‍ ഐ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ നശിപ്പിച്ചത്.എ ഗ്രൂപ്പ് പ്രവര്‍ത്തകരെ ഐ ഗ്രൂപ്പ് സാമൂഹിക വിരുദ്ധരെന്നാണ് വിശേഷിപ്പിച്ചത്.

എന്നാല്‍ കെ.എസ്.യുവിന്റെ പേരില്‍ പിരിവ് നടത്തി ജീവിക്കുന്നവരാണ് ജില്ലാ നേതൃത്വമെന്നും പീഡനകേസ് പ്രതിയാണെന്നും കെ.എസ്.യു എ ഗ്രൂപ്പ് നേതാവ് നസ്ഫല്‍ ആരോപിച്ചു.

സംഭവം പരസ്യ ഏറ്റുമുട്ടലില്‍ കലാശിച്ചതൊടെ പോലീസ് ഇടപെട്ടു.കെ.എസ്.യു പ്രസിഡന്റിന്റെ പരാതിയില്‍ കൊല്ലം വെസ്റ്റ് പോലീസ് ഇരു കൂട്ടരേയും സ്റ്റേഷനിലെക്ക് വിളിപ്പിച്ചു താക്കീത് നല്‍കി വിട്ടു.

കെ.എസ് യു പ്രവര്‍ത്തകരുടെ പരസ്യമായ ഗ്രൂപ്പ് പോര് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തെയും വെട്ടിലാക്കിയിട്ടുണ്ട്. മാഹീന്‍,സുബിന്‍,നസ്മല്‍ കളദിക്കാട് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News