സാമൂഹിക പ്രതിബന്ധതയുമായി ‘അരികില്‍’ ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു

മാധ്യമപ്രവര്‍ത്തകനായ സജീവ് ഇളമ്പല്‍ സംവിധാനം ചെയ്ത ‘അരികില്‍’ എന്ന ഹൃസ്വചിത്രം ശ്രദ്ധ നേടുന്നു. സാമൂഹിക പ്രതിബന്ധതയോടെ തയ്യാറാക്കിയിരിക്കുന്ന ചിത്രം ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ ഹെല്‍മെറ്റ് വെച്ചുകൊണ്ടു വാഹനം ഓടിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ചുള്ള ഒരു ബോധവല്‍ക്കരണം കൂടിയാണ്.

അജിത്ത് തോട്ടയ്ക്കാട്. ഡാനി, സഞ്ചു, അഖില്‍ തുടങ്ങിയവരാണ് ചത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ക്യാമറയും എഡിറ്റിങ്ങും രാഗേഷ് ആര്‍.ജി നിര്‍വ്വഹിച്ചിരിക്കുന്നു. യൂട്യൂബില്‍ റിലിസ് ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സജീവ് ഇളമ്പല്‍ തന്നെയാണ്.

പ്രവീണ്‍ ശ്രീനിവാസന്‍ ശബ്ദമിശ്രണവും സംഗീതവും നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ ഡിസൈന്‍സ് സായ്ഗീത് കിളിമാനൂര്‍. വാര്‍ത്തപ്രചരണം മനോജ് നടേശനാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel