‘ഓക്സിജന്‍ ശ്വസിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന ഒരേ ഒരു മൃഗം പശു’; ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഓക്സിജന്‍ ശ്വസിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന ഒരേ ഒരു മൃഗം പശുവാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്.പശുവിനെ മസാജ് ചെയ്യുന്നത് വഴി ശ്വസന പ്രക്രിയയില്‍ വരുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാമെന്നും റാവത്ത് പറഞ്ഞു.

പശുവിന്റെ പാല്‍, ഗോമൂത്രം എന്നിവയുടെ ഔഷധഗുണങ്ങളെ സംബന്ധിച്ച ത്രിവേന്ദ്ര റാവത്തിന്റെ വീഡിയോ വൈറലായിരുന്നു. ഈ വീഡിയോയിലാണ് പശു ഓക്സിജന്‍ പുറത്തേക്ക് വിടുകയും തിരിച്ചെടുക്കുകയും ചെയ്യും എന്ന് റാവത്ത് പറഞ്ഞത്. പശുക്കളുള്ള പ്രദേശത്തിനടുത്ത് താമസിക്കുന്നവര്‍ക്ക് ക്ഷയം ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.

ഗര്‍ഭിണികള്‍ക്ക് സിസേറിയന്‍ ഒഴിവാക്കാന്‍ ഗരുഡ് ഗംഗയിലെ വെള്ളം കുടിച്ചാല്‍ മതിയെന്ന് ബിജെപി ഉത്തരാഖണ്ഡ് പ്രസിഡന്റും എംപിയുമായ അജയ് ഭട്ട്
പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് പശുവിന്റെ ശ്വസനപ്രക്രിയയെ കുറിച്ച് മന്ത്രി വാചാലനായത്. പശുവിന്‍ പാലിന്റെ ഔഷധഗുണംഉത്തരാഖണ്ഡുകാര്‍ക്ക് അറിയാമെന്നും പശു അവര്‍ക്ക് ഓക്സിജന്‍ നല്‍കുന്നുണ്ടെന്ന് അവര്‍ വിശ്വസിക്കുന്നതായും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പശുവിനെ ഒരു പ്രത്യേക തരത്തില്‍ തടവിയാല്‍ രക്ത സമ്മര്‍ദ്ദം കുറക്കാനാകുമെന്ന് ഭോപ്പാല്‍ ബിജെപി എംപി പ്രഘ്യാ താക്കൂര്‍ പറഞ്ഞിരുന്നു. പുറകില്‍ നിന്നും കഴുത്ത് വരെ ദിവസവും തടവിയാല്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിച്ചുനിര്‍ത്താനാകുമന്നായിരുന്നു താക്കൂറിന്റെ പരാമര്‍ശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here