കവി ആറ്റൂര്‍ രവിവര്‍മ്മ അന്തരിച്ചു

പ്രശസ്ത കവി ആറ്റൂര്‍ രവിവര്‍മ്മ അന്തരിച്ചു. 88 വയസ്സായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ന്യൂമോണിയ ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു.

കവി, എഴുത്തുകാരന്‍, വിവര്‍ത്തകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു. കേരള, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചിരുന്നു. എഴുത്തച്ഛന്‍ പുരസ്‌കാരവും ആറ്റൂരിന് ലഭിച്ചിട്ടുണ്ട്.

തൃശ്ശൂര്‍ ജില്ലയിലെ ആറ്റൂര്‍ എന്ന ഗ്രാമത്തില്‍ കൃഷ്ണന്‍ നമ്പൂതിരിയുടെയും അമ്മിണിയമ്മയുടെയും മകനായാണ് ആറ്റൂര്‍ രവിവര്‍മ്മ ജനിച്ചത്. മലയാളത്തില്‍ ബിരുദാനന്തര ബിരുദം. വിവിധ ഗവണ്മെന്റ് കോളേജുകളില്‍ മലയാളം പ്രൊഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സാഹിത്യ അക്കാദമി ജനറല്‍ കൌണ്‍സിലില്‍ 2002 മുതല്‍ 2007 വരെ അംഗമായിരുന്നു. 1976 മുതല്‍ 1981 വരെ കോഴിക്കോട് സര്‍വ്വകലാശാലാ സിണ്ടിക്കേറ്റ് മെമ്പര്‍ ആയിരുന്നു.1996ല്‍ ആറ്റൂര്‍ രവിവര്‍മ്മയുടെ കവിതകള്‍ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here