അഭിനയിക്കുന്നതിനേക്കാള്‍ നൂറിരട്ടി സന്തോഷം ചിത്രം വരയ്ക്കുമ്പോള്‍ ലഭിക്കും: നടി ഷീല

അഭിനയിക്കുന്നതിനേക്കാള്‍ നൂറിരട്ടി സന്തോഷം ചിത്രം വരയ്ക്കുമ്പോഴെന്ന് സിനിമ താരം ഷീല. ഇനിയൊരു ജന്‍മം ഉണ്ടെങ്കില്‍ പത്രപ്രവര്‍ത്തകയായി ജനിക്കണമെന്നാണ് ആഗ്രഹമെന്നും ഷീല പറഞ്ഞു. നടി ഷീല വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനത്തിനായി എത്തിയപ്പോഴായിരുന്നു താരത്തിന്റെ അഭിപ്രായ പ്രകടനം. റഷ്യന്‍ കള്‍ച്ചറല്‍ സെന്ററും സോമ ക്രിയേഷന്‍സും സംയുക്തമായാണ് ചിത്ര പ്രദര്‍ശനം സംഘടിപ്പിച്ചത്.

ഇപ്പോള്‍ ചെയ്യുന്നതെല്ലാം മോഡേണ്‍ ആര്‍ട്ടാണെന്നും മനസ്സില്‍ തോന്നുന്ന പടങ്ങളാണ് താന്‍ വരച്ചതെന്നും ഷീല പറഞ്ഞു. ഇനിയൊരു ജന്മമുണ്ടെങ്കില്‍ ആരായി ജനിക്കണം എന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി പത്രപ്രവര്‍ത്തകയായി ജനിക്കണമെന്നായിരുന്നു.

അഭിനയജീവിതത്തിനിടയില്‍ ഷീലയെ സ്വാധീനിച്ച ആചാരങ്ങളും സ്ഥലങ്ങളുമെല്ലാമാണ് അവര്‍ ക്യാന്‍വാസിലേക്ക് പകര്‍ത്തിയത്. തമിഴ്‌നാട്ടിലെ ജീവിതങ്ങളും വിവാഹം പോലുള്ള ആചാരങ്ങളുമാണ് ചിത്രങ്ങളിലധികവും. വ്യവസായിയും സിനിമാ നിര്‍മ്മാതാവുമായ ബേബി മാത്യു സോമതീരത്തിന്റെ ശേഖരത്തില്‍ നിന്നുള്ളതാണ് ഈ ചിത്രങ്ങള്‍.

റഷ്യന്‍ കള്‍ച്ചറല്‍ സെന്ററും സോമാ ക്രിയേഷന്‍സും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ചിത്ര പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം സാംസ്‌കാരിക വകുപ്പ് മന്ത്രി മന്ത്രി എ കെ ബാലന്‍ നിര്‍വഹിച്ചു. ചിത്ര പ്രദര്‍ശനം ജൂലൈ 28 ന് സമാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel