മലയാളത്തിലെ ആദ്യ മ്യൂസിക് സീരീസ്; സ്ത്രീ ജീവിതത്തിന്റെ അഞ്ച് വ്യത്യസ്ത ഘട്ടങ്ങൾ വിവരിച്ച് ‘പെണ്ണാള്‍’

സ്ത്രീ ജീവിതത്തിന്റെ അഞ്ച് വ്യത്യസ്ത ഘട്ടങ്ങൾ വിവരിക്കുന്ന മലയാളത്തിലെ ആദ്യ മ്യൂസിക് സീരീസ് ആണ് “പെണ്ണാൾ ”

ശ്രേയ ജയദീപ് ആലപിച്ച പെണ്ണാളിന്റെ ആദ്യഘട്ടമായ ” ബാല്യം” ഇതിനകം തന്നെ ഏറെ ജന ശ്രദ്ധയാകർഷിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

ഇപ്പോഴിതാ രണ്ടാം ഘട്ടമായ “കൗമാരം”, മലയാള സിനിമയിലെ യുവതാരനിരയിൽ പ്രശസ്തരായ
മിയ, അനു സിതാര, ഐശ്വര്യ ലക്ഷ്മി, നിമിഷ സജയൻ, സംയുക്ത മേനോൻ എന്നീ 5 പേർ ഒരുമിച്ച് ഒരേ സമയം തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ റിലീസ് ചെയ്തിരിക്കുന്നു.

ദേശീയ അവാർഡ് ജേതാവ് സുരഭി ലക്ഷ്മിയാണ് “കൗമാരം ” സംവിധാനം ചെയ്തിരിക്കുന്നത് എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. സുരഭിയുടെ പ്രഥമ സംവിധാന സംരംഭമാണ് കൗമാരം.

ഷൈല തോമസിന്റെ വരികൾക്ക് ഗായത്രി സുരേഷ് സംഗീതം നിർവ്വഹിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് ഡോ. ഷാനി ഹഫീസാണ്.

പ്രശസ്ത ഛായാഗ്രാഹകൻ പാപ്പിനുവാണ് ക്യാമറ. ഈയിടെയിറങ്ങിയ പല സിനിമകളിലൂടെയും ശ്രദ്ദേയനായ രമേഷ് സി.പി യാണ് കളറിസ്റ്റ്. ദേശീയ അവാർഡ് ജേതാവ് രംഗനാഥ് രവി സൗണ്ട് ഡിസൈൻ നിർവ്വഹിച്ചിരിക്കുന്നു. റിസാൽ ജെയ്നിയാണ് എഡിറ്റിംഗ്.
പ്രോഗ്രാമിംങ് ജെസിൻ ജോർജ്ജ്, മിക്സിംഗ് & മാസ്റ്ററിംഗ് രഞ്ജിത് രാജൻ. ക്രിയേറ്റിവ് സപ്പോർട്ട് സുധീഷ് ഗോപിനാഥും ജിത്തു കെ ജയനും.

ഷൈല തോമസും ഷാനി ഹഫീസുമാണ് പെണ്ണാൾ എന്ന സീരീസിന്റെ ആശയത്തിനു പിന്നിൽ. ടൈംസ് വേൾഡും ആയുർധ മീഡിയ ഹൗസും ചേർന്നാണ് പെണ്ണാൾ അണിയിച്ചൊരുക്കുന്നത്

യൗവ്വനം, മാതൃത്വം, വാർദ്ധക്യം എന്നീ ഘട്ടങ്ങളാണ് കൗമാരത്തെ തുടർന്ന് പുറത്തിറങ്ങാനുള്ളത്. ബോണസ് ട്രാക്കായി മനോഹരമായ ഒരു ഗസലും ഒരുക്കിയിട്ടുണ്ട് പെണ്ണാൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News