28 പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാന്‍ തയ്യാറായി കേന്ദ്രസര്‍ക്കാര്‍

പൊതുമേഖലാ  സ്ഥാപനങ്ങള്‍ കൂട്ടത്തോടെ വിറ്റഴിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. 28 സ്ഥാപനങ്ങളുടെ ഓഹരികളാണ് പൂര്‍ണമായും വിറ്റഴിക്കുക. ഇവ പൂര്‍ണമായും സ്വകാര്യവല്‍ക്കരിക്കും വിധമാകും ഓഹരിവില്‍പ്പന. ഭൂസ്വത്തടക്കം സഹസ്രകോടികള്‍ ആസ്തിയുള്ളവയാണ് പല സ്ഥാപനങ്ങളും.

സ്‌കൂട്ടേഴ്സ് ഇന്ത്യക്ക് ലഖ്നൗവില്‍ 150 ഏക്കറുണ്ട്. ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് കോര്‍പറേഷന് ഋഷികേശില്‍ എണ്ണൂറ് ഏക്കറിലേറെ. എയര്‍ഇന്ത്യക്കും ഐടിഡിസിക്കും വന്‍നഗരങ്ങളിലടക്കം കണ്ണായ സ്ഥലങ്ങളില്‍ ഭൂമിയും ആസ്തിയുമുണ്ട്. ഓഹരിവില്‍പ്പനയിലൂടെ ഈ ആസ്തികള്‍ സ്വകാര്യകരങ്ങളിലെത്തും.

രാജ്യസഭയില്‍ കെ കെ രാഗേഷിന് നല്‍കിയ മറുപടിയില്‍ ധനസഹമന്ത്രി അനുരാഗ് സിങ് ഠാക്കൂറാണ് 28 സ്ഥാപനങ്ങളുടെ ഓഹരിവില്‍പ്പനയ്ക്ക് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് അറിയിച്ചത്. താഴ്ന്ന പരിഗണനമാത്രം ആവശ്യമായ മേഖലകളിലെ സ്ഥാപനങ്ങളാണ് ഈ പട്ടികയിലുള്ളത്. ഈ സ്ഥാപനങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ ലാഭ-നഷ്ട മാനദണ്ഡങ്ങള്‍ പരിഗണിച്ചിട്ടില്ല. മത്സരവിപണി നിലനില്‍ക്കുന്ന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണിവ.

ഇതിനുപുറമെ മഹാരത്ന-മിനിരത്ന ശ്രേണിയില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന വമ്പന്‍ പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരിയും വിറ്റഴിക്കും. ഇത്തരം സ്ഥാപനങ്ങളുടെ ഓഹരിവില്‍പ്പന ഏതുരീതിയിലാകണമെന്ന ഉപദേശം തേടി ധനമന്ത്രാലയം നിതി ആയോഗിനെ സമീപിച്ചു. നടപ്പുസാമ്പത്തികവര്‍ഷം പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരിവില്‍പ്പനയിലൂടെ 1.05 ലക്ഷം കോടി രൂപ സമാഹരിക്കുകയാണ് മോഡി സര്‍ക്കാരിന്റെ ലക്ഷ്യം. അഞ്ചുവര്‍ഷംകൊണ്ട് പൊതുമേഖലാ ഓഹരി വിറ്റ് 3.25 ലക്ഷം കോടി രൂപ സ്വരൂപീക്കും. ഒന്നാം മോഡി സര്‍ക്കാരിന്റെ അഞ്ചുവര്‍ഷ ഭരണകാലയളവില്‍ പൊതുമേഖലാ ഓഹരി വിറ്റ് 2.80 ലക്ഷം കോടി രൂപ നേടിയിരുന്നു.

വിറ്റഴിക്കുന്ന സ്ഥാപനങ്ങള്‍

നാഷണല്‍ പ്രൊജക്ട് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍
എന്‍ജിനിയറിങ് പ്രൊജക്ട് ഇന്ത്യ
ബ്രിഡ്ജ് ആന്‍ഡ് റൂഫ് ഇന്ത്യ
ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ്
സ്‌കൂട്ടേഴ്സ് ഇന്ത്യ
സെന്‍ട്രല്‍ ഇലക്ട്രോണിക്‌സ്
ഭാരത് എര്‍ത്ത് മൂവേഴ്സ്,
ഫെറോ സ്‌ക്രാപ്പ് നിഗം
പവന്‍ ഹന്‍സ്
സിമന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ
നഗര്‍നര്‍ സ്റ്റീല്‍ പ്ലാന്റ്
അലോയ് സ്റ്റീല്‍ പ്ലാന്റ്
സേലം സ്റ്റീല്‍ പ്ലാന്റ്
എയര്‍ഇന്ത്യയും അഞ്ച് ഉപസ്ഥാപനങ്ങളും ഒരു സംയുക്ത സംരംഭവും
ഡ്രെഡ്ജിങ് കോര്‍പറേഷന്‍
എച്ച്എല്‍എല്‍ ലൈഫ്കെയര്‍
ഇന്ത്യന്‍ മെഡിസിന്‍ ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് കോര്‍പറേഷന്‍
കര്‍ണാടക ആന്റിബയോട്ടിക്സ്
കാംരജര്‍ തുറമുഖം
ഐടിഡിസി
റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പറേഷന്‍
ഹിന്ദുസ്ഥാന്‍ പെട്രോളിയം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News