രാഖിയുടെ കൊലപാതകം; അഖില്‍ കീഴടങ്ങണമെന്ന് സൈന്യം

രാഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അഖിലിനോട് കീഴടങ്ങാന്‍ സൈന്യത്തിലെ മേലുദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു. പൊലീസിന് മുന്നില്‍ കീഴടങ്ങാനാണ് നിര്‍ദ്ദേശം. രണ്ടു ദിവസത്തിനകം കീഴടങ്ങുമെന്ന് അഖില്‍ അറിയിച്ചതായാണ് സൂചന.

കൊല്ലപ്പെട്ട രാഖിയെ നാലു വര്‍ഷമായി അറിയാമെന്നും അഖില്‍ പറഞ്ഞു. രാഖിയെ സാമ്ബത്തികമായി സഹായിച്ചിരുന്നുവെന്നും ആത്മഹത്യ ചെയ്യുമെന്ന് രാഖി നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അഖില്‍ പറയുന്നു.

അതേസമയം അഖില്‍ തിരികെ ജോലിയില്‍ പ്രവേശിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സൈനിക കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടപ്പോള്‍ അവധി കഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കാനായി ഉന്നതാധികാരികളുടെ അടുത്ത് ഇയാള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് അറിയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News