പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയെ യുവാവ് വീട്ടില്‍ക്കയറി കുത്തി പരിക്കേല്‍പ്പിച്ചു

പ്രണയം നിരസിച്ചതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയെ യുവാവ് വീട്ടില്‍ക്കയറി കുത്തി പരിക്കേല്‍പ്പിച്ചു. കല്ലേപ്പാടം തിരുത്തിപ്പുള്ളിപ്പറമ്ബിലാണ് സംഭവം. വീട്ടില്‍ സഹോദരിയും പെണ്‍കുട്ടിയും മാത്രമുള്ളപ്പോഴാണ് ആക്രമിച്ചത്.

പെണ്‍കുട്ടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ തോളിലും കൈവിരലിനും പരിക്കേറ്റു. വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് ചെറുകര മേപ്പാടത്തുപറമ്ബ് ശരത്കുമാറിന്റെ (22) പേരില്‍ പഴയന്നൂര്‍ പോലീസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here