എല്‍ദോ എംഎല്‍എയുടെ കൈക്ക് ഒടിവില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്; പരുക്കിനെക്കുറിച്ച് അന്വേഷണം വേണമെന്ന് പൊലീസ്

കൊച്ചി: എല്‍ദോ എബ്രഹാം എംഎല്‍എയുടെ കൈയ്ക്ക് ഒടിവില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്.

പൊലീസ് കളക്ടര്‍ക്ക് കൈമാറിയ മെഡിക്കല്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എംഎല്‍എയുടെ പരുക്കിനെക്കുറിച്ച് അന്വേഷണം വേണമെന്നും പൊലീസ് ആവശ്യപ്പെട്ടു.

അന്വേഷണ റിപ്പോര്‍ട്ട് കളക്ടര്‍ തിങ്കളാഴ്ച്ച മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും.

വെള്ളിയാഴ്ച സിപിഐ നേതാക്കളുടെ മൊഴി കലക്ടര്‍ എസ് സുഹാസ് രേഖപ്പെടുത്തിയിരുന്നു.

എല്‍ദോ എബ്രഹാം എംഎല്‍എ, സിപിഐ ജില്ലാസെക്രട്ടറി പി.രാജു, ജില്ലാ എക്‌സിക്യൂട്ടിവ് അംഗം ടി സി സന്‍ജിത്, സംസ്ഥാന കൗണ്‍സില്‍ അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ കെ എന്‍ സുഗതന്‍, ജില്ല പഞ്ചായത്ത് അംഗം അസ്ലഫ് പാറക്കാടന്‍ എന്നിവരാണ് കലക്ടര്‍ക്ക് മൊഴി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here