വര്‍ഗീയ വിദ്വേഷമടങ്ങുന്ന വീഡിയോകളുടെ പ്രചരണം തടയണം; ആഭ്യന്തരമന്ത്രിക്ക് ബൃന്ദ കാരാട്ടിന്റെ കത്ത്

വര്‍ഗീയ വിദ്വേഷവും കലാപാഹ്വാനവുമടങ്ങുന്ന വീഡിയോകള്‍ യൂട്യുബിലും വാട്സാപിലും മറ്റും പ്രചരിപ്പിക്കുന്നത് തടയണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ആഭ്യന്തരമന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു. ഒരു സമുദായത്തിനെതിരെ മറ്റൊരു സമുദായത്തോട് കലാപത്തിന് ആഹ്വാനം ചെയ്യുന്ന വീഡിയോകളാണ് പ്രചരിക്കുന്നത്. ജയ് ശ്രീ റാം വിളിക്കാത്തവരെ ചുടുകാട്ടിലേക്കയക്കണം എന്നാണ് ഒരു വീഡിയോയില്‍ പറയുന്നത്.

ഹിന്ദുക്കള്‍ സംഘടിച്ച് മുസ്ലിങ്ങളുടെ വീടുകളില്‍ കയറി അവരെ പാഠം പഠിപ്പിക്കണമെന്നാണ് മറ്റൊരു പരാമര്‍ശം. ‘ലൗ ജിഹാദ്’ ആരോപിച്ചാണ് സന്ദീപ് ആചാര്യ എന്നയാള്‍ ഈ ആഹ്വാനം നടത്തിയത്. ജനത മ്യുസിക് എന്ന കമ്പനിയുടെ പേരിലാണ് വീഡിയോ ഉള്ളത്.
ഈ വീഡിയോകള്‍ ഐപിസി 153 എ/ 505 (1), (2) വകുപ്പുകള്‍ പ്രകാരം കുറ്റകരമാണെന്ന് ആഭ്യന്തമന്ത്രിക്ക് നല്‍കിയ കത്തില്‍ ബൃന്ദ ചൂണ്ടിക്കാട്ടി.

ഐടി നിയമ പ്രകാരവും ഗുരുതര കുറ്റമാണ്. ഒരു പ്രത്യേക വിഭാഗത്തിനെതിരെ ആക്രമണത്തിന് പ്രേരിപ്പിക്കുകയാണ് ഇവരെല്ലാം. യൂട്യൂബ് ചാനലുകളുടെ ഉടമകളും ഉത്തരവാദികളാണ്. ലോകവ്യാപകമായി ഈ വീഡിയോകള്‍ പ്രചരിക്കുന്നത് രാജ്യത്തിന്റെ പ്രതിച്ഛായക്കും താല്‍പ്പര്യത്തിനും തിരിച്ചടിയാകും. പ്രചാരണം നടത്തിയവര്‍ക്കെതിരെ കേസെടുക്കാനും ഉടന്‍ അറസ്റ്റ് ചെയ്യാനും തയാറാകണം.

ജനത മ്യൂസിക് എന്ന കമ്പനിക്കെതിരെ അടിയന്തര നടപടി എടുക്കണം.പ്രകോപനപരമായ വീഡിയോകള്‍ നീക്കം ചെയ്യാന്‍ യൂട്യൂബിന് നിര്‍ദേശം നല്‍കണമെന്നും ബൃന്ദ ആവശ്യപ്പെട്ടു. ഇത്തരം വീഡിയോ പ്രചരിപ്പിക്കുന്ന യൂട്യൂബ്,- ഫെയ്സ്ബുക്ക് ലിങ്കുകള്‍ കത്തിലുണ്ട്. ഈ ലിങ്കുകള്‍ പിന്നീട് യൂട്യൂബ് നീക്കം ചെയ്തു. ഡല്‍ഹി പൊലീസ് കമീഷണര്‍ മന്‍ദീപ് സിങിനും ബൃന്ദയും സിപിഐ എം ഡല്‍ഹി സംസ്ഥാന സെക്രട്ടറി കെ എം തിവാരിയും കത്ത് നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News