ചേരനെതിരെ ലൈംഗികാരോപണവുമായി മീര മിഥുന്‍

പ്രശസ്ത നടനും സംവിധായകനുമായ ചേരനെതിരെ ലൈംഗികാരോപണവുമായി ബിഗ് ബോസ് തമിഴ് പതിപ്പിലെ മത്സരാര്‍ത്ഥി മീര മിഥുന്‍.

ഷോയില്‍ ഒരു ടാസ്‌ക് ചെയ്യുന്നതിനിടെ ചേരന്‍ ദുരുദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നാണ് മീരയുടെ ആരോപണം. വില്ലേജ് റൗണ്ട് ടാസ്‌കിലാണ് സംഭവമെന്നും ചേരന്‍ അനുവാദമില്ലാതെ തന്റെ അരയില്‍ ചുറ്റിപ്പിടിച്ചെന്നും മീര ആരോപിക്കുന്നു..

സംഭവം വിവാദമായതോടെ ചേരന്‍ മീരയോട് ഖേദം പ്രകടിപ്പിച്ചു. ദുരുദ്ദേശത്തോടെയല്ല താന്‍ മീരയെ തൊട്ടതെന്നും തന്റെ കുട്ടികളുടെ പേരില്‍ സത്യം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഷോയിലെ മറ്റു മത്സരാര്‍ഥികളും ചേരനെ പിന്തുണച്ച് രംഗത്തെത്തി. ചേരന്‍ മോശക്കാരനായ ഒരു വ്യക്തിയല്ലെന്നും അദ്ദേഹത്തിന് സ്ത്രീകളോട് മോശമായി പെരുമാറാന്‍ സാധിക്കില്ലെന്നും ഇവര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News