ആഴ്‌സനല്‍ താരങ്ങളായ സിയാദ് കൊളാസിനാക്കിനെയും മെസ്യൂട്ട് ഓസിലിനെയും കത്തി കാട്ടി ഭീഷണിപ്പെടുത്തി കാര്‍ തട്ടിയെടുക്കാന്‍ ശ്രമം. അക്രമികള്‍ പിന്തുടര്‍ന്ന് ആക്രമിച്ചെങ്കിലും താരങ്ങള്‍ വേഗത്തില്‍ കാര്‍ ഓടിച്ചുപോവുകയും ഒരു റെസ്റ്റോറന്റില്‍ കയറി രക്ഷപ്പെടുകയുമായിരുന്നു. തങ്ങള്‍ സുരക്ഷിതരാണെന്ന് കൊളാസിനാക്ക് ട്വീറ്റ് ചെയ്തു.സംഭവത്തിന്റെ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.
വടക്കന്‍ ലണ്ടനിലെ ചൈല്‍ഡ്‌സ് ഹില്‍സിലാണ് സംഭവം. വൈകീട്ട് അഞ്ച് മണിയോടെ താരങ്ങള്‍ സഞ്ചരിച്ച മെഴ്‌സിഡസ് ജി ക്ലാസ് കാര്‍ മുഖംമൂടിധരിച്ച അക്രമിസംഘം തടയുകയായിരുന്നു. ഓസിലായിരുന്നു കാര്‍ ഓടിച്ചിരുന്നത്. എന്നാല്‍ കാര്‍ വളഞ്ഞ അക്രമികളെ കൊളാസിനാക്ക് ഇടിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ കത്തി വീശി ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് കൊളാസിനാക്ക് കാറില്‍ കയറി വേഗത്തില്‍ ഓടിച്ചുപോയി.
എന്നാല്‍, അക്രമികള്‍ ഇവരെ ഒന്നര കിലോമീറ്റര്‍ ദൂരത്തോളം പിന്തുടരുകയും ഓടുകളും കല്ലുകളും ഉപയോഗിച്ച് കാറിന്റെ വശത്തെ ചില്ലുകള്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ കൊളാസിനാക്ക് ഇരുവരും സ്ഥിരം സന്ദര്‍ശിക്കാറുള്ള തുര്‍ക്കിഷ് റെെേസ്റ്റാറന്റ് ഗോള്‍ഡേഴ്‌സ് ഗ്രീനിലേയ്ക്ക് വിളിച്ച് സഹായം അഭ്യര്‍ഥിക്കുകയായിരുന്നു. റെസ്റ്റോറന്റിലെത്തിയ താരങ്ങള്‍ വണ്ടി നിര്‍ത്തി റെസ്റ്റോറന്റിലേയ്ക്ക് ഓടിക്കയറി. സഹായത്തിനായി റെസ്റ്റോറന്റെ് ജീവനക്കാര്‍ എത്തിയതോടെ അക്രമിസംഘം രക്ഷപെടുകയായിരുന്നു.
Kolašinac proper player ?? @seadk6 pic.twitter.com/x2HX8Ofq18
— Jonathan Walters (@JonWalters19) July 25, 2019
Get real time update about this post categories directly on your device, subscribe now.