വെറും മൂന്നു മിനിറ്റ്; വിമാനത്താവളത്തില്‍ നിന്ന് യുവാക്കള്‍ മോഷ്ടിച്ചത് 200 കോടിയുടെ സ്വര്‍ണം

സാവോപോളോ: വെറും മൂന്നു മിനിറ്റില്‍ സാവോപോളോ വിമാനത്താവളത്തില്‍ നിന്ന് യുവാക്കള്‍ മോഷ്ടിച്ചത് 200 കോടിയുടെ സ്വര്‍ണം. വ്യാഴാഴ്ച ഉച്ചയ്ക്കാണ് ബ്രസീലിനെ ഞെട്ടിച്ച സംഭവം. 720 കിലോ സ്വര്‍ണമാണ് എട്ടംഗ സംഘം മൂന്ന് മിനിറ്റിനുള്ളില്‍ തട്ടിയെടുത്തത്.

സംഭവം ഇങ്ങനെ: പൊലീസ് വേഷത്തില്‍ രണ്ട് വാഹനങ്ങളിലായി സംഘത്തിലെ നാല് പേര്‍ വിമാനത്താവളത്തില്‍ എത്തി. വിമാനത്താവളത്തിലെ ജീവനക്കാരും ഇവര്‍ യഥാര്‍ത്ഥ പൊലീസാണെന്ന് തെറ്റിദ്ധരിച്ചു. ഇവരുടെ നിര്‍ദേശമനുസരിച്ച് ജീവനക്കാര്‍ സ്വര്‍ണക്കട്ടികള്‍ നിറച്ച കാര്‍ഗോ സംഘം കൊണ്ടുവന്ന ട്രക്കിലേക്ക് മാറ്റി. നാലുപേരില്‍ ഒരാളുടെ കൈയില്‍ തോക്കുണ്ടായിരുന്നു.

സ്വര്‍ണം വിമാനത്താവളത്തിലേക്ക് എത്തിക്കാന്‍ ഏല്‍പ്പിച്ച കമ്പനിയിലെ ജീവനക്കാരനെ തട്ടിക്കൊണ്ടുപോയാണ് ഇവര്‍ വിവരങ്ങള്‍ ചോര്‍ത്തിയത്. ഇയാളില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ ഉപയോഗിച്ച്, വിമാനത്താവളത്തിലെ സുരക്ഷ ഉദ്യോഗസ്ഥരെപ്പോലും കബളിപ്പിച്ച് കൃത്യമായ ആസൂത്രണത്തോടെയായിരുന്നു മോഷണം. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തിന്റെ വീഡിയോ:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News