മാമാങ്കത്തിന്റെ രണ്ടാമത്തെ പോസ്റ്റര്‍ മമ്മൂട്ടി ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടു. ചിത്രത്തിലെ നായികയായ പ്രാചി തെഹ്ലാന്‍ ആണ് പോസ്റ്ററിലെ ആകര്‍ഷക ഘടകം. ഉണ്ണിമായ എന്ന കഥാപാത്രത്തെയാണ് പ്രാചി അവതരിപ്പിക്കുന്നത്.

ചരിത്രപശ്ചാത്തലത്തില്‍ ഒരുങ്ങുന്ന മാമാങ്കം എം.പത്മകുമാറാണ് സംവിധാനം ചെയ്യുന്നത്. വ്യത്യസ്ത ഗെറ്റപ്പുകളിലാകും മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക എന്നതാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

ഉണ്ണി മുകുന്ദന്‍, നീരജ് മാധവ് , സിദ്ധിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. പ്രാചി തെഹ്ലാന്‍, അനുസിത്താര, കനിഹ, ഇനിയ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.

കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് മാമാങ്കം നിര്‍മ്മിക്കുന്നത്.