അടൂരിനെതിരായ സംഘപരിവാര്‍ ഭീഷണി; ഭീതി പരത്താനുള്ള ശ്രമം കേരളത്തില്‍ വിലപ്പോവില്ലെന്ന് മുഖ്യമന്ത്രി പിണറായി; ഭീഷണികളെ ഭയമില്ലെന്നും പേടിച്ച് ജീവിക്കാന്‍ താനില്ലെന്നും അടൂര്‍

തിരുവനന്തപുരം: ഭീതി പരത്താനുള്ള സംഘപരിവാര്‍ ശ്രമം ജനാധിപത്യ കേരളത്തില്‍ വിലപ്പോവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സംഘപരിവാര്‍ ഭീഷണി നേരിടുന്ന പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് അദ്ദേഹത്തിന്റെ വസതിയില്‍ എത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തനിക്ക് ഭീഷണികളെ ഭയമില്ലെന്നും, പേടിച്ച് ജീവിക്കാന്‍ താനില്ലെന്നും അടൂര്‍ പറഞ്ഞു. ഭീഷണി തുടരാനാണ് ഭാവമെങ്കില്‍ കൊലവിളികളെ തുടര്‍ന്നും എതിര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ അടൂരിനെതിരായ അധിക്ഷേപത്തെ നേരത്തെയും മുഖ്യമന്ത്രി പിണറായി ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അടൂരിനെ വീട്ടിലെത്തി മുഖ്യമന്ത്രി സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here