ഒടിയന് ശേഷം സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും. ഇരുവരും ഒന്നിക്കുന്നത് ഒരു പരസ്യ ചിത്രത്തിന് വേണ്ടിയാണ്. തന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ ശ്രീകുമാര്‍ മേനോന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മോഹന്‍ലാലുമൊത്തുള്ള ഷൂട്ടിംഗ് ചിത്രങ്ങളും ശ്രീകുമാര്‍മേനോന്‍ പങ്കുവെച്ചിട്ടുണ്ട്.

 മൈജിയ്ക്കുവേണ്ടിയുള്ള പരസ്യചിത്രത്തിലാണ് ഇരുവരും ഒന്നിച്ചത്. ഏറെ സന്തോഷം തരുന്ന മണിക്കൂറുകളായിരുന്നു ഇന്നലെ കടന്നുപോയതതെന്നും ശ്രീകുമാരമേനോൻ പറയുന്നു.

മൈജിയ്ക്കുവേണ്ടിയുള്ള പരസ്യചിത്രത്തിലാണ് ഇരുവരും ഒന്നിച്ചത്. ഏറെ സന്തോഷം തരുന്ന മണിക്കൂറുകളായിരുന്നു ഇന്നലെ കടന്നുപോയതതെന്നും ശ്രീകുമാരമേനോന്‍ പറയുന്നു.

ലാലേട്ടനോടൊപ്പമുള്ള ഷൂട്ടിംഗ് വേളകളെന്നും ആഹ്‌ളാദകരമാണെന്നും മൂന്നു മണിക്കൂര്‍ വെറും മൂന്ന് മിനിറ്റുപോലെ കടന്നുപോയെന്നും സംവിധായകന്‍ കുറിച്ചു. അദ്ദേഹത്തില്‍ നിന്നും എപ്പോഴും ലഭിക്കുന്ന കരുതലും സ്‌നേഹവും, ഒരു അപൂര്‍വ ഭാഗ്യമായാണ് കരുതുന്നതെന്നും ശ്രീകുമാര്‍മേനോന്‍ പറയുന്നു.