മലയാളം ന്യൂസ് പത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ഫാറൂഖ് ലുക്മാന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

സൗദി അറേബ്യയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന മലയാളം നൂസ് പത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ആയിരുന്ന ഫാറൂഖ് ലുക്മാന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

അറബ് ന്യൂസിന്റെ പ്രഥമ മാനേജിങ് എഡിറ്ററും മുഖ്യ പത്രാധിപരുമായിരുന്ന അദ്ദേഹത്തിന് കേരളവും മലയാളികളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഗള്‍ഫില്‍ നിന്നും ആദ്യമായി ഒരു സമ്പൂര്‍ണ്ണ മലയാള ദിനപത്രം ആരംഭിച്ചതിന് നേതൃത്വം നല്‍കിയ വ്യക്തിയായിരുന്നു ലുക്മാന്‍. ഗള്‍ഫ് മലയാളികളുടെ ജീവിതവുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ കേരളീയരിലെത്തിക്കാന്‍ അദ്ദേഹത്തിനായെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

അസുഖബാധയെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു അദ്ദേഹം. പാരമ്പര്യമായി പത്രം ഉടമകളും പ്രസാധകരുമായ കുടുംബത്തില്‍നിന്നാണ് ഫാറൂഖ് ലുഖ്മാനും മാധ്യമപ്രവര്‍ത്തകനായത്. മലയാളികളോട് എന്നും അടുപ്പം കാണിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം.

ഏദനിലെ ബ്രിട്ടീഷ് ഗ്രാമര്‍ സ്‌കൂളിലായിരുന്നു ഹൈസ്‌കൂള്‍ വിദ്യാഭ്യാസം. ബോംബെ സെന്റ് സേവ്യേഴ്സ് കോളേജില്‍ നിന്ന് ബിരുദവും അമേരിക്കയിലെ കൊളംബിയാ സര്‍വകലാശാലയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. അറബി ദിനപത്രമായ ഫതഉല്‍ ജസീറയുടേയും ഇംഗ്ലീഷ് വാരികയായ ഏദന്‍ ക്രോണിക്കിളിന്റെയും എഡിറ്ററായിരുന്നു.

ഇതിനിടെ ഡെയ്ലി മെയില്‍, ഫൈനാന്‍ഷ്വന്‍ ടൈംസ്, ന്യൂയോര്‍ക്ക് ടൈംസ്, ന്യൂസ് വീക്ക് എന്നിവയുടെ ലേഖകനായും പ്രവര്‍ത്തിച്ചു.നിരവധി പത്ര സ്ഥാപനങ്ങളില്‍ സേവനം അനുഷ്ടിച്ച അദ്ദേഹം 1975ല്‍ അറബ് ന്യൂസിന്റെ പ്രഥമ മാനേജിങ് എഡിറ്ററായി ചുമതലയേല്‍ക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News