മദ്യ കുപ്പികളിൽ ഗാന്ധി ചിത്രം പതിച്ച് വിൽപ്പന; പ്രതിഷേധത്തെ തുടർന്ന് ഇസ്രേൽ മാൽക ബിയർ കമ്പനി വിവാദ ലേബൽ നീക്കം ചെയ്തു

മദ്യ കുപ്പികളിൽ ഗാന്ധി ചിത്രം പതിച്ച് വിൽപ്പന നടത്തിയതിനെതിരെ ഉയർന്ന പ്രതിഷേധത്തെ തുടർന്ന് ഇസ്രേൽ മാൽക ബിയർ കമ്പനി വിവാദ ലേബൽ നീക്കം ചെയ്തു.

ഇസ്രേയിലിൽ സേവനം അനുഷ്ഠിക്കുന്ന മലയാളിയായ ഡോണയാണ് സാമൂഹിക മാധ്യമങളിലൂടെ ഗാന്ധി നിന്ദ ഇന്ത്യയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

കഴിഞ്ഞ ജൂൺ മാസത്തിലാണ് മലയാളി നഴ്സായ ഡോണാ ഫിലിപ്പ് ഇസ്രേയലിലെ റമത്ത് ഗാനിലെ സൂപ്പർമാർക്കറ്റിലെ ഫ്രീസറിൽ സൂക്ഷിച്ചിരുന്ന ഗാന്ധി ചിത്രം പതിച്ച ബിയറിനെ കുറിച്ച് സാമൂഹിക മാധ്യമങളിലൂടെ മലയാളികളെ അറിയിക്കുന്നത്.

തുടർന്ന് ഗാന്ധി പീസ് ഫൗണ്ടേഷനും മറ്റ് സംഘടനകളും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരാതി നൽകിയതോടെ രാജ്യത്തിന്റെ പ്രതിഷേധം ഇസ്രേയൽ പ്രധാനമന്ത്രി നെതന്യാഹുവിനെ ഔദ്യോഗികമായി അറിയിച്ചു.

പ്രതിഷേധം ശക്തമായതിനെ തുടർന്ന് ബിയർ കമ്പനിയായ മാൽക്ക ഗാന്ധിയുടെ ചിത്രം
ബിയറിൽ നിന്ന് നീക്കം ചെയ്തുവെന്ന് ഇപ്പോൾ ഇസ്രേയലിൽ ഉള്ള മലയാളി നഴ്സ് ഡോണ ഫിലിപ്പ് കൈരളി ന്യൂസിനോടു പറഞ്ഞു.

ഇന്ത്യയുടെ രാഷ്ട്ര പിതാവിനെ അപമാന പെടുത്തുന്ന നടപടികൾക്കു വിരാമമിടണമെന്നു മഹാത്മാ ഗാന്ധി പീസ് ഫൌണ്ടേഷൻ സംസ്ഥാന ചെയർമാൻ എസ്.പ്രദീപ് കുമാർ കേന്ദ്ര ഗവൺമെന്റിനോട് ആവശ്യപ്പെട്ടു.

ഇസ്രേയലിനു പുറമെ റഷ്യ, ബെസ്സീൽ, ചെക്കസ്ലോവാക്യ തുടങ്ങിയ രാജ്യങ്ങളും മദ്യത്തിന്റെ പ്രചാരണത്തിനായി മദ്യവർജ്ജനം നിർദ്ദേശിച്ച രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിജിയെ ഉപയോഗിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News