അമ്പൂരി കൊലക്കേസില്‍ മുഖ്യ പ്രതിയായ അഖില്‍ പോലീസ് പിടിയില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചാണ് പ്രതിയെ പോലീസ് പിടികൂടിയത്.

പ്രതിയെ നെയ്യാറ്റിന്‍ക്കരയില്‍ ചോദ്യം ചെയ്യുകയാണ് അബൂരി കൊലക്കേസിലെ പ്രതിയായ അഖിലിനെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചാണ് പോലീസ് പിടികൂടിയത്.

ദില്ലിയില്‍ നിന്നും വിമാന മാര്‍ഗം തിരുവനന്തപുരത്തെത്തിയ അഖിലിനെ പൂവാര്‍ സ്റ്റേഷനില്‍ നിന്നുളള സംഘം എത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

കേസിലെ മുഖ്യ പ്രതിയായ അഖിലിനെ രാത്രിയോടെ നെയ്യാറ്റിന്‍ക്കര പോലീസ് സ്റ്റേഷനിലെത്തിച്ചു. ഡിവൈഎസ്പി അനില്‍കുമാറിന്‍റെ നേതൃത്വത്തിലുളള സംഘം അഖിലിനെ ചോദ്യം ചെയ്തു.

അഖിലിന്‍റെ സഹോദരനായ രാഹുലിനെ കൊലക്ക് ഉപയോഗിച്ച കാര്‍ സൂക്ഷിച്ചിരുന്ന സുഹൃത്തിന്‍റെ തൃപ്പരപ്പിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു.

അഖിലിന്‍റെ സൃഹൃത്തായ മറ്റൊരു സൈനികന്‍റെ കാറില്‍ വെച്ചാണ് രാഖിയെ കൊലപെടുത്തിയത്. രാഹുലും , അഖിലും ചേര്‍ന്നാണ് തന്‍റെ മകന്‍റെ കാര്‍ കൊണ്ട് പോയതെന്ന് സൈനികന്‍റെ അമ്മ വെളിപെടുത്തി

പ്രതിയായ അഖിലിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ് ഇരു പ്രതികളേയും സംഭവ സ്ഥലത്തെത്തിച്ച് ചോദ്യം ചെയ്യും .