തിരുവനന്തപുരം യൂണിവേ‍ഴ്സിറ്റി കോളേജ്; മുന്‍ പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടെ പതിനൊന്ന് അധ്യാപകര്‍ക്ക് സ്ഥലം മാറ്റം

യൂണിവേഴ്സിറ്റി കോളെജിൽ അധ്യാപകർക്ക് സ്ഥലംമാറ്റം. മുൻ പ്രിൻസിപ്പാൾ ഉൾപ്പെടെ 11 അധ്യാപകരെയാണ് സ്ഥലം മാറ്റിയത്.

യൂണിവേഴ്സിറ്റി കോളെജ് ജിയോളജി വിഭാഗം മേധാവി ആയിരുന്നു മുൻ പ്രിൻസിപ്പൽ ഇൻ ചാർജ്ജായിരുന്ന കെ.വിശ്വംഭരൻ.

ശ്രീകാര്യം കോളജ് ഒഫ് എൻജിനിയറിങ് ലേക്കാണ് വിശ്വംഭരന് സ്ഥലം മാറ്റം. മലയാളം വിഭാഗത്തിൽ നിന്ന് മൂന്നു പേരെ സ്ഥലം മാറ്റി.

ബയോ കെമിസ്ട്രി, സംസ്കൃതം, ഹിസ്റ്ററി, കെമിസ്ട്രിയി, അറബിക് എന്നി വിഭാഗത്തിലെ ഓരോ അധ്യാപകർക്കുമാണ് സ്ഥലം മാറ്റമുള്ളത്. കോളേജ് വിദ്യാഭ്യാസ ഡയറക്ടറാണ് സ്ഥലംമാറ്റ ഉത്തരവിറക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News