സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള അപ്പാര്‍ട്ട്‌മെന്റ് നിര്‍മ്മാണോദ്ഘാടനം; വേദിയില്‍ നര്‍മ്മം പകര്‍ന്ന് മുഖ്യമന്ത്രി

കോൺട്രാക്ടറോട് കൃത്യസമയത്ത് പണി പൂർത്തിയാക്കുമോ എന്ന് വേദിയിൽ വച്ച് ചോദിച്ച് മുഖ്യമന്ത്രി. പൂർത്തിയാക്കുമെന്ന് കോൺട്രാക്ടറുടെ മറുപടിയും. തിരുവനന്തപുരത്ത് സർക്കാർ ജീവനക്കാർക്കായുള്ള ക്വാർട്ടേ‍ഴ്സിന്‍റെ നിര്‍മ്മാണോദ്ഘാടന
ചടങ്ങായിരുന്നു സംഭാഷണ വേദി.

മൂന്ന് ബ്ലോക്കുകളിലായി 18 അപ്പാർട്ടുമെന്‍റുകളാണ് തിരുവനന്തപുരം ലോ കോളേജ് ജംഗ്ഷനിൽ സർക്കാർ ജീവക്കാർക്കായി പണിക‍ഴിപ്പിക്കുന്നത്. ക്വാർട്ടേ‍ഴ്സിന്‍റെ നിർമ്മാണോത്ഘാടന വേദി. ആരാണ് കോൺട്രാക്ടറെന്ന് ഉദ്ഘാടന പ്രസംഗത്തിനിടെ മുഖ്യമന്ത്രി പൊതുമരാമത്ത് മന്ത്രിയോട് ചോദിക്കുന്നു. തുടർന്നുള്ള സംഭാഷണം ഇപ്രകാരം….

ഇത് വേദിയിൽ ജോലിയുടെ ഗൗരവവും ഒപ്പം നർമ്മവും പടർത്തി. സ്വന്തം പേരിൽ ലഭിച്ച ക്വാർട്ടേ‍ഴ്സ് വാടകയ്ക്ക് കൊടുക്കുന്ന സർക്കാർ ജീവനക്കാരുണ്ട്. ഇത് ഗൗരവമായി പരിശോധിച്ച് കർശന നടപടി എടുക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി ചടങ്ങിൽ ഒാർമ്മിപ്പിച്ചു. വിവാദങ്ങളുടെ പുറകെ പോയി സമയം കളയാൻ സർക്കാരില്ലെന്നും മുഖ്യന്ത്രി വ്യക്തമാക്കി. മന്ത്രി ജി.സുധാകരൻ ചടങ്ങിൽ അധ്യക്ഷനായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News