മലപ്പുറം തവനൂര്‍ കൂരടയിലെ സെന്‍ട്രല്‍ ജയില്‍ സമുച്ചയം; രണ്ടാം ഘട്ട നിര്‍മ്മാണത്തിന് തുടക്കമായി

മലപ്പുറം തവനൂര്‍ കൂരടയിലെ സെന്‍ട്രല്‍ ജയില്‍ സമുച്ചയത്തിന്റെ രണ്ടാം ഘട്ട നിര്‍മാണത്തിന് തുടക്കമായി. നേരത്തേ നിര്‍മാണം പാതിവഴിയില്‍ നിലച്ച പദ്ധതി 14 കോടി ചെലവിട്ടാണ് പൂര്‍ത്തിയാക്കുന്നത്. ആയിരം തടവുകാരെ പാര്‍പ്പിക്കാന്‍ കഴിയും വിധത്തിലാണ് തവനൂരില്‍ ജയില്‍ സമുച്ചയം ഒരുങ്ങുന്നത്. നേരത്തേ 350 തടവുകാര്‍ക്കുള്ള സെല്ലുകളാണ് നിര്‍മിച്ചിരുന്നത്.

ഒരുനില മാത്രം പൂര്‍ത്തിയായ കെട്ടിടത്തിന് മുകളില്‍ രണ്ടുനിലകള്‍ക്കൂടിയായാണ് രണ്ടാംഘട്ട നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നത്. ഇവയിലെല്ലാം തടവുകാരെ പാര്‍പ്പിക്കാവുന്ന സെല്ലുകളാണ് ഉണ്ടാവുക. രണ്ടുവര്‍ഷത്തിനകം നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കും. ഇതിനായി കരാറുകാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാലുവര്‍ഷം മുമ്പാണ് തവനൂര്‍ കൂരടയില്‍ ജയില്‍ വകുപ്പിന്റെ എട്ടേക്കര്‍ ഭൂമിയില്‍ കെട്ടിട നിര്‍മാണം ആരംഭിച്ചത്.

ഇതിനായി 17കോടി രൂപ അനുവദിക്കുകയും ചെയ്തു. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാല്‍ പ്രവര്‍ത്തനം ആരംഭിക്കാനായില്ല. അടുക്കളയും ഓഫിസ് സമുച്ചയവും പോലുമില്ലായിരുന്നു. വീണ്ടും 14 കോടി രൂപകൂടി ചെലവഴിച്ചാണ് രണ്ടാം ഘട്ടനിര്‍മാണം തുടങ്ങിയത്. മരാമത്ത് വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് നിര്‍മാണപ്രവൃത്തികള്‍ പുരോഗമിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News