കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ രഞ്ജിത്ത്‌- ആന്റോ ജോസഫ്‌ നേതൃത്വത്തിന്‌ വിജയം

സിനിമാ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ രഞ്ജിത്തും ആന്റോ ജോസഫും നേതൃത്വം നൽകുന്ന ഔദ്യോഗിക പാനലിന് വിജയം. വിനയനും ശശി അയ്യഞ്ചിറയും മമ്മി സെഞ്ച്വറിയും നേതൃത്വം നൽകുന്ന പാനലിൽ നിന്ന് ജസ്റ്റിൻ സ്റ്റീഫൻ മാത്രമാണ് ജയിച്ചത്.

ആറ് വർഷത്തിന് ശേഷമാണ് അസോസിയേഷൻ തെരഞ്ഞെടുപ്പിലൂടെ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്. മൾട്ടി പ്ലൈ വോട്ടുമായി ബന്ധപ്പെട്ട കോടതിയിൽ കൊടുത്ത കേസ് കാരണമാണ് ആറുവർഷമായി ഇലക്ഷൻ നടക്കാതിരുന്നത്.

കൊച്ചിയിൽ നടന്ന തെരഞ്ഞെടുപ്പിൽ മുന്നൂറോളം അംഗങ്ങൾ വോട്ട് രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here