“വർഗീയത വേണ്ട ജോലി മതി”; യൂത്ത് സ്ട്രീറ്റ് ക്യാമ്പയിന്റെ പ്രചരണാർത്ഥം ഡിവൈഫ്‌ഐ സംഘടിപ്പിക്കുന്ന സംസ്ഥാന ജാഥകൾക്ക്‌ ഇന്ന് തുടക്കം

‘വർഗീയത വേണ്ട ജോലി മതി” എന്ന മുദാവാക്യമുയർത്തി ആഗസ്റ്റ് 15 ന്റെ “യൂത്ത് സ്ട്രീറ്റ്” ക്യാമ്പയിന്റെ പ്രചരണാർത്ഥം ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന സംസ്ഥാന ജാഥകൾക്ക് ഇന്ന് തുടക്കമാകും. സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് ക്യാപ്റ്റനായ തെക്കൻ ജാഥ. തിരുവനന്തപുരം മുതൽ– എറണാകുളം വരെയും, സെക്രട്ടറി എ എ റഹിം ക്യാപ്റ്റനായ വടക്കൻ ജാഥകാസർക്കോട് മുതൽ- തൃശൂർ വരെയുമാണ്.

കാസർകോട് നിന്ന് ആരംഭിക്കുന്ന വടക്കൻ ജാഥ സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കുന്ന തെക്കൻ ജാഥ ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസും ഉദ്ഘാടനം ചെയ്യും. വടക്കൽ മേഖലാ ജാഥയുടെ മാനേജർ കെ.യു. ജനീഷ് കുമാറും കെ. പ്രേംകുമാർ, ജെയ്ക് സി തോമസ്, ഗ്രീഷ്മ അജയഘോഷ് എന്നിവർ ജാഥാംഗങ്ങളുമാണ്.

തെക്കൻ മേഖലാ ജാഥയുടെ മാനേജർ എസ്.കെ. സജീഷും വി.കെ. സനോജ്, എം. വിജിൻ, ഷിജുഖാൻ, പ്രിൻസി കുര്യാക്കോസ് എന്നിവർ അംഗങ്ങളുമാണ്. ജാഥകൾ യഥാക്രമം തൃശൂർ, എറണാകുളം എന്നിവിടങ്ങളിൽ ആഗസ്റ്റ് 9 ന് സമാപിക്കും..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News