സുബ്രതോ മുഖര്‍ജി ഇന്റര്‍നാഷണല്‍ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിലേക്ക് യോഗ്യത നേടി വടുതല ഡോണ്‍ ബോസ്‌കോ സീനിയര്‍ സെക്കന്ററി സ്‌കൂള്‍

സുബ്രതോ മുഖര്‍ജി ഇന്റര്‍നാഷണല്‍ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിലേക്ക് യോഗ്യത നേടി വടുതല ഡോണ്‍ ബോസ്‌കോ സീനിയര്‍ സെക്കന്ററി സ്‌കൂള്‍. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക് സ്റ്റേഡിയത്തില്‍ നടന്ന പ്രീ സുബ്രതോ കിരീടം നേടിയാണ് വടുതല ഡോണ്‍ ബോസ്‌കോ ചരിത്രനേട്ടം കൈവരിച്ചത്.

ഫൈനലില്‍ മഹാരാഷ്ട്രയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഡോണ്‍ബോസ്‌കോ സുബ്രതോ കപ്പ് മത്സരത്തിന് യോഗ്യത നേടിയത്. ഐസിഎസ്ഇ-ഐഎസ് സി സ്‌കൂള്‍ ടീമുകളെക്കൂടി സുബ്രതോ കപ്പ് ടൂര്‍ണമെന്റില്‍ ഉള്‍പ്പെടുത്തിയ ശേഷം ഇന്റര്‍നാഷണല്‍ മത്സരത്തില്‍ കളിക്കാന്‍ യോഗ്യത നേടുന്ന പ്രഥമ ടീമാണ് വടുതല ഡോണ്‍ ബോസ്‌കോ.

കോച്ചുമാരായ ശ്യാം നാഥ്, വിശാല്‍ വിന്‍സെന്റ് എന്നിവരാണ് ടീം പരിശീലകര്‍. ഡെല്‍ഹിയില്‍ നടക്കുന്ന സുബ്രതോ ഇന്റര്‍നാഷണല്‍ കപ്പ് ടൂര്‍ണമെന്റില്‍ സിഐഎസ്സിഇ ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിച്ച് ഡോണ്‍ ബോസ്‌കോ മത്സരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here