പാലക്കാട് ഐഐടിയിലെ ആദ്യ ബാച്ച് പുറത്തിറങ്ങി. കഞ്ചിക്കോട് ഐഐടി ക്യാമ്പസിൽ നടന്ന ബിരുദദാന ചടങ്ങ് DRDO ചെയർമാൻ ഡോ. ജി സതീഷ് റെഡ്ഡി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. പാലക്കാട് ഐഐടി യെ മികവിന്റെ കേന്ദ്രമാക്കി മാറ്റാൻ പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ എല്ലാ സഹകരണവുമുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.

ആദ്യ ബാച്ചിലെ 12 മലയാളികൾ ഉൾപ്പടെ 101 പേർക്കാണ് ബിരുദം നൽകിയത്. ഐഐടി ചെയർമാനും കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുമായ R സുബ്രഹ്മണ്യം അധ്യക്ഷത വഹിച്ചു.

ഐ ഐ ടി ഡയറക്ടർ പി ബി സുനിൽകുമാർ, റജിസ്ട്രാർ കേണൽ എസ് ചക്രബർത്തി തുടങ്ങിയവർ പങ്കെടുത്തു. ഏറെക്കാലത്തെ ആവശ്യത്തിനൊടുവിൽ 2015 ലാണ് പാലക്കാട് ഐഐടി ആരംഭിച്ചത്.