കല്ലേക്കാട് എ ആർ ക്യാമ്പിലെ പൊലീസുകാരൻറെ മരണം; അന്വേഷണം തുടങ്ങി

പാലക്കാട് കല്ലേക്കാട് എആർ ക്യാമ്പിലെ പോലീസുകാരൻ കുമാറിന്റെ മരണത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. അട്ടപ്പാടി സ്വദേശിയായ പോലീസുകാരന്റെ മരണത്തിന് കാരണം ജാതീയമായ അധിക്ഷേപമാണെന്ന ഭാര്യയുടെ പരാതിയെ തുടർന്നാണ് പോലീസ് അന്വേഷണം തുടങ്ങിയത്. കഴിഞ്ഞ ദിവസം ഭാര്യയുടെയും ബന്ധുക്കളുടെയും മൊഴി പോലീസ് രേഖപ്പെടുത്തി.

കുമാറിന്റെ കുടുംബാംഗങ്ങളുടെ പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അന്വേഷണം തുടങ്ങിയത്. നാല് ദിവസം മുൻപാണ് ലക്കിടിക്ക് സമീപം റെയിൽവേ ട്രാക്കിൽ അട്ടപ്പാടി സ്വദേശിയായ കല്ലേക്കാട് എ ആർ ക്യാമ്പിലെ കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദിവാസിയായ കുമാർ ക്യാമ്പിലെ സഹപ്രവർത്തകരിൽ നിന്ന് മാനസിക പീഡനവും അധിക്ഷേപവും നേരിടേണ്ടി വന്നിരുന്നുവെന്നും ഇതേ തുടർന്നാണ് മരിച്ചതെന്നുമാണ് ഭാര്യ സജിനി വെളിപ്പെടുത്തിയത്.

തൃശൂർ റേഞ്ച് ഡിഐജി യുടെ നിർദ്ദേശത്തെ തുടർന്നാണ് പാലക്കാട് സ്പ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അട്ടപ്പാടിയിലെ കുന്നൻ ചാള ഊരിലെത്തി ഭാര്യയുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തിയത്. ബൈറ്റ്- സജിനി ഭാര്യ. അന്വേഷണ സംഘം കുമാർ ജോലി ചെയ്തിരുന്ന കല്ലേക്കാട് എ ആർ ക്യാമ്പിലെത്തി വിവരങ്ങൾ ശേഖരിക്കും. ഇതിന് ശേഷം റിപ്പോർട്ട് ഡി.ഐ.ജിക്ക് നല്കുമെന്ന് സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി സുന്ദരൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here