തിരുവനന്തപുരം: അമ്പൂരി കൊലക്കേസില്‍ ഒന്നാം പ്രതിയും രാഖിയുടെ കാമുകനുമായ അഖില്‍ കുറ്റം സമ്മതിച്ചു.

പ്രണയത്തില്‍ നിന്ന് പിന്മാറാത്തതിനാലാണ് രാഖിയെ കാറില്‍ വച്ച് കഴുത്ത് ഞെരിച്ചു കൊന്നതെന്ന് അഖില്‍ പൊലീസിനോട് സമ്മതിച്ചു.

ഒന്നിച്ച് ജീവിക്കണമെന്ന് രാഖി നിര്‍ബന്ധിച്ചിരുന്നെന്നും അല്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നെന്നും അഖില്‍ പൊലീസിനോട് പറഞ്ഞു.

മൃതദേഹം കുഴിച്ചിടാന്‍ കുഴിയെടുത്തത് അച്ഛന്റെ സഹായത്തോടെയാണെന്നും എന്നാല്‍ കൊലപാതകത്തില്‍ അച്ഛന് പങ്കില്ലെന്നും അഖില്‍ പറഞ്ഞു. കൃത്യം നടത്തിയ ശേഷം കശ്മീരിലേക്കാണ് താന്‍ പോയതെന്നും രാഖിയുടെ വസ്ത്രങ്ങളും ഫോണും ഉപേക്ഷിച്ചത് സഹോദരന്‍ രാഹുലാണെന്നും അഖില്‍ മൊഴി നല്‍കി.

ഇന്നലെ രാത്രിയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് അഖിലിനെ പൂവാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.