നാണം കെടുത്തിയ കള്ളനെ ഒടുവിൽ പോലീസ് പൊക്കി

സായുധ പോലീസ് കാവലുള്ള ആലുവ റൂറൽ എസ്.പി ഓഫീസിന് തൊട്ടു മുന്നിലെ പെട്ടിക്കടയിൽ നടന്ന മോഷണം പോലീസിന് നാണക്കേടായിരുന്നു. പോലീസിനെ നാണം കെടുത്തിയ കളളനെയാണ് ആലുവ പോലീസ് ഒരാഴ്ചക്ക് ശേഷം പൊക്കിയത്. മധ്യപ്രദേശ് സ്വദേശിയായ പ്രസാദ് എന്നയാളാണ് ആലുവ റെയിൽവെ പരിസരത്ത് നിന്ന് മോഷണമുതലുകളുമായി പോലീസിന്റെ പിടിയിലായത്. ഇയാളുടെ കൈവശം പെട്ടിക്കടയിൽ നിന്നും മോഷ്ടിച്ചെടുത്ത മൊബൈൽ ഫോൺ, ബാഗ്, വാച്ച്, കുട,എന്നിവ കണ്ടെടുത്തു. കടയുടമ ജോസ് മോഷണമുതലുകൾ തിരിച്ചറിഞ്ഞു.

തിങ്കളാഴ്ച പുലർച്ചെ യാണ് സേനയെ നാണംകെടുത്തിയ പെട്ടിക്കട മോഷണം നടന്നത്. പോലീസിന്റെ സിസിടിവി കാമറകളുടെ താഴെ റൂറൽ പോലീസ് ഓഫീസിന് അഭിമുഖമായുള്ള കടയിലായിരുന്നു മോഷണം. റൂറൽ ജില്ലയിൽ മോഷണ പരമ്പര കൊണ്ട് പോലീസ് നട്ടം തിരിയുമ്പോഴായിരുന്നു ‘കൂനിൻ മേൽ കുരു ‘പോലെ ഈ മോഷണം. റൂറൽ പോലീസിനാകെ നാണക്കേടുണ്ടാക്കിയ ഈ മോഷ്ടാവിനെ പിടികൂടേണ്ടത് പോലീസിന്റെ അഭിമാന പ്രശ്നവുമായി മാറി. പോലീസ് നാടെങ്ങും വലവിരിച്ചു. പോലീസ് വിരിച്ച വലയിൽ കള്ളൻ കുടുങ്ങുകയായിരുന്നു.

പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ആളില്ലാത്ത വീട് കുത്തി തുറന്ന് മുപ്പത് ലക്ഷം രൂപയുടെ
ആഭരണങ്ങൾ കവർന്നതടക്കം ആലുവയിലും സമീപ പ്രദേശങ്ങളിലും ഇരുപതിലധികം കേസുകളിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here