വിമാനത്താവളങ്ങള്‍ അദാനിക്ക് കൈമാറിയത് ധനകാര്യമന്ത്രാലയത്തിന്റെയും നീതി ആയോഗിന്റെയും ശുപാര്‍ശകള്‍ മറികടന്ന്

രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ അദാനി ഗ്രൂപ്പിന് കൈമാറുന്നത് നീതി ആയോഗിന്റേയും ധനമന്ത്രാലയത്തിന്റേയും ചട്ടങ്ങള്‍ മറികടന്ന് കൊണ്ട്.

രണ്ടില്‍ കൂടുതല്‍ വിമാനത്താവളങ്ങള്‍ ഒരു ഗ്രൂപ്പിന് നല്‍കരുത്, പ്രവര്‍ത്തി പരിചയം വേണമെന്നതടക്കമുള്ള നിബന്ധനകളാണ് അദാനിയ്ക്കായി കേന്ദ്രം മറികടന്നത്.

തിരുവനന്തപുരം,ലഖ്നൗ,അഹമദാബാദ്,ജയ്പൂര്‍,ഗുവഹാത്തി,മാഗ്ലൂര്‍ വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍കരിക്കാനായി നീതി ആയോഗും ധനമന്ത്രാലയവും സംയുക്തമായി ചട്ടങ്ങള്‍
തയ്യാറാക്കിയിരുന്നു.

രണ്ടില്‍ കൂടുതല്‍ വിമാനത്താവളങ്ങള്‍ ഒരു സ്വകാര്യഗ്രൂപ്പിന് നല്‍കരുതെന്നതായിരുന്നു പ്രധാനം. വിമാനത്താവള നടത്തിപ്പില്‍ മുന്‍ പരിചയമാണ് രണ്ടാമത്തെ ചട്ടം. എന്നാല്‍ ഈ രണ്ട് പ്രധാന ചട്ടങ്ങളും അദാനി ഗ്രൂപ്പിനായി കേന്ദ്ര സര്‍ക്കാര്‍ മറികടന്നു.

ആറ് വിമാനത്താവളങ്ങളിലും ഏറ്റവും ഉയര്‍ന്ന ക്വട്ടേഷന്‍ നല്‍കിയ അദാനി ഗ്രൂപ്പിന് ഒറ്റയടിക്ക് മൂന്ന് വിമാനത്താവളങ്ങള്‍ കൈമാറി. തിരുവനന്തപുരമടക്കമുള്ള ബാക്കിയുള്ള മൂന്ന് വിമാനത്താവളങ്ങളും അദാനിയ്ക്ക് നല്‍കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം.

രണ്ടില്‍ കൂടുതല്‍ വിമാനത്താവളങ്ങള്‍, ഈ മേഖലയില്‍ പ്രവൃര്‍ത്തി പരിചയം പോലുമില്ലാത്ത അദാനിയ്ക്ക് എല്ലാ ചട്ടങ്ങളും മറികടന്നു ലഭിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോട് ഇകോണമിക് അഫയേഴ്സ് സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ്,സിവില്‍ ഏവിയേഷന്‍ സെക്രട്ടറി പി.എസ്. ഖരോലിയ എന്നിവര്‍ പ്രതികരിക്കാന്‍ തയ്യാറായില്ലെന്ന് വാര്‍ത്ത പുറത്ത് കൊണ്ട് വന്ന ഹിന്ദു ദിനപത്രം അറിയിച്ചു.

കേന്ദ്ര മന്ത്രാസഭയോഗത്തിന് മാത്രമേ നിബന്ധകള്‍ മറികടക്കാന്‍ കഴിയു.അത് കൊണ്ട് തന്നെ അദാനി ഗ്രൂപ്പിന് വിമാനത്താവളം നല്‍കാന്‍ ജൂലൈയില്‍ ചേര്‍ന്ന് മന്ത്രാസഭായോഗം പ്രത്യേക തീരുമാനം കൈകൊണ്ടിരിക്കുന്നുവെന്നാണ് സൂചന.സ്വകാര്യ കമ്പനികള്‍ക്ക് അമ്പത് വര്‍ഷത്തേയ്ക്കാണ് വിമാനത്താവളം നല്‍കുന്നത്.

ഈ നടത്തിപ്പിന് എത്ര സാമ്പത്തിക ചിലവ് വരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കണക്കാകാത്തതും ദുരൂഹം. സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് താല്‍പര്യമുള്ള ഫീ യാത്രകാരില്‍ നിന്നും ഈടാക്കാനും അമിത ലാഭമെടുക്കാനും ഇത് വഴി കഴിയും. തിരുവനന്തപുരം വിമാനത്താവളത്തിന്റെ ടെന്‍ണ്ടര്‍ നടപടികളില്‍ പങ്കെടുത്ത സംസ്ഥാന സര്‍ക്കാരിന് പങ്കാളിത്വമുള്ള കമ്പനിയ്ക്കാണ് മുന്‍ പരിചയം ഉള്ളത്.

അദാനി ഗ്രൂപ്പിന് വിമാനത്താവളം കൈമാറുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News