നടി സത്യകലയെ തട്ടിക്കൊണ്ടു പോയി

ചെന്നൈ: നടി സത്യകലയെ ബന്ധുക്കള്‍ തട്ടിക്കൊണ്ടു പോയെന്ന പരാതിയുമായി സഹപ്രവര്‍ത്തകര്‍ ചെന്നൈ പൊലീസിനെ സമീപിച്ചു.

തൊരട്ടി എന്ന തമിഴ് സിനിമയുടെ അണിയറപ്രവര്‍ത്തകരാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ചിത്രത്തിലെ നായികയാണ് സത്യകല. നടിയുടെ മാതാപിതാക്കള്‍ക്കെതിരയാണ് സിനിമാപ്രവര്‍ത്തകരുടെ പരാതി.

കുറച്ചു ദിവസങ്ങളായി സത്യകലയെ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി ഒളിപ്പിച്ചു വച്ചിരിക്കുകയാണെന്നും പരാതിയില്‍ പറയുന്നു. പിതാവിനും രണ്ടാനമ്മയ്ക്കും താന്‍ സിനിമയില്‍ അഭിനയിക്കുന്നത് ഇഷ്ടമല്ലെന്ന് സത്യകല തങ്ങളോട് പറഞ്ഞതായി അണിയറപ്രവര്‍ത്തകര്‍ പരാതിയില്‍ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News