ദിവസവും രാവിലെ മുഖ്യമന്ത്രിയെ വിമര്‍ശിക്കണമെന്ന് പറഞ്ഞാല്‍ നടക്കില്ലെന്ന് കാനം

കോഴിക്കോട്: എല്ലാദിവസവും രാവിലെ എഴുന്നേറ്റ് മുഖ്യമന്ത്രിയെ വിമര്‍ശിക്കണമെന്ന് പറഞ്ഞാല്‍ നടക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

എം.എല്‍.എയ്‌ക്കെതിരായ മര്‍ദനത്തില്‍ കലക്ടറുടെ റിപ്പോര്‍ട്ട് വന്ന ശേഷം നടപടി ഉണ്ടാകും. എറണാകുളം സംഭവത്തില്‍ പാര്‍ട്ടി സെക്രട്ടറിയുടെ ഉത്തരവാദിത്തം നിര്‍വഹിച്ചിട്ടുണ്ട്. താന്‍ തന്നെയാണ് മുഖ്യമന്ത്രിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതെന്നും കാനം പറഞ്ഞു.

പാര്‍ട്ടിക്കുള്ളിലാണ് വിമര്‍ശനങ്ങള്‍ ഉന്നയിക്കേണ്ടത്, അല്ലാതെ പോസ്റ്റര്‍ ഒട്ടിക്കുകയല്ല വേണ്ടതെന്നും പോലീസ് അന്വേഷണം നിയമത്തിന്റെ വഴിക്ക് പോകും കാനം കോഴിക്കോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel