കര്‍ണാടകയിലെ മുഴുവന്‍ കോണ്‍ഗ്രസ്-ജെഡിഎസ് വിമതരും അയോഗ്യര്‍

ദില്ലി: കര്‍ണാടകയിലെ മുഴുവന്‍ കോണ്‍ഗ്രസ് ജെഡിഎസ് വിമതരും അയോഗ്യര്‍. 14 വിമത എംഎല്‍എമാരെ കൂടി സ്പീക്കര്‍ അയോഗ്യരാക്കി. ഇതോടെ 17 വിമതരും അയോഗ്യരായി. കോണ്‍ഗ്രസ്-ജെഡിഎസ് പരാതിയിലാണ് അയോഗ്യത.

3 കോണ്‍ഗ്രസ് വിമതരെ കഴിഞ്ഞ ദിവസം അയോഗ്യരാക്കിയതിന് പുറമെയാണ് 14 കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എമാരെ കൂടി സ്പീക്കര്‍ ഇന്ന് അയോഗ്യരാക്കിയത്. 11 കോണ്‍ഗ്രസ് അംഗങ്ങളും 3 ജെ ഡി എസ് അംഗങ്ങളുമാണ് ഇന്ന് അയോഗ്യരാക്കപ്പെട്ടത്.

പാര്‍ട്ടി വിപ്പ് ലംഘിച്ചു എന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ, പിസിസി അധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവു, ജെഡിഎസ് കക്ഷി നേതാവ് എച്ച് ഡി കുമാരസ്വാമി എന്നിവരുടെ പരാതിയില്‍ ആണ് സ്പീക്കറുടെ നടപടി.

15ആം നിയമസഭയുടെ കാലാവധി അവസാനിക്കുന്ന 2023 മേയ് 23വരെയാണ് അയോഗ്യത. ഇതോടെ കുമാരസ്വാമി സര്‍ക്കാരിന്റെ പതനത്തിന് വഴിയൊരുക്കിയ 14 കോണ്‍ഗ്രസ് അംഗങ്ങള്‍, 3 ജെ ഡി എസ് അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടെ 17 പേരും അയോഗ്യരായി.

അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി വിമതര്‍ നാളെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യും. വിശദീകരണം കേള്‍ക്കാന്‍ മതിയായ സമയം അനുവധിക്കാതെയാണ് നടപടിയെന്ന് വിമതര്‍ ചൂണ്ടിക്കാട്ടും.

വിമതര്‍ അയോഗ്യരായതോടെയെദ്യൂരപ്പയ്ക്ക് നാളെ വിശ്വാസ വോട്ടെടുപ്പ് എളുപ്പത്തില്‍ അതിജീവിക്കാന്‍ ആകും. അയോഗ്യതാ നടപടിയോടെ സഭയുടെ അംഗബലം 207 ആയി കുറഞ്ഞു. കേവല ഭൂരിപക്ഷത്തിന് വേണ്ടതാകട്ടെ 104 പേരുടെ പിന്തുണ. ബിജെപിക്ക് 1 സ്വാതന്ത്രന്റെ ഉള്‍പ്പെടെ 106 പേരുടെ പിന്തുണയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel