രണ്ട് പഴത്തിന് 442 രൂപ; നടന്റെ പരാതിയില്‍ പഞ്ചനക്ഷത്ര ഹോട്ടലിന് 25,000 രൂപ പിഴ

ദില്ലി: രണ്ട് വാഴപ്പഴത്തിന് 442 രൂപ വാങ്ങിയ ഹോട്ടലിന് 25,000 രൂപ പിഴ.

നടന്‍ രാഹുല്‍ ബോസാണ് സാമൂഹിക മാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച് പരാതി ഉന്നയിച്ചത്. പഴങ്ങള്‍ നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടും അതിന് നികുതി ഈടാക്കിയതിനാണ് പിഴ.

ജിമ്മിലെ വര്‍ക്കൗട്ടിന് ശേഷം രണ്ട് വാഴപ്പഴം ഓര്‍ഡര്‍ ചെയ്തു. പഴത്തിന്റെ ബില്ല് കണ്ട് ഞെട്ടിയ രാഹുല്‍ ബോസ് ഇതെക്കുറിച്ച് ട്വീറ്റ് ചെയ്തു. സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ചണ്ഡീഗഢിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കുമ്പോഴാണ് രാഹുലിന് ദുരനുഭവം ഉണ്ടായത്.

375 രൂപയാണ് രണ്ട് പഴങ്ങളുടെ വില. ജി.എസ്.ടി കൂടിച്ചേര്‍ത്താണ് 442 വിലയിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News