മുന്‍ ന്യൂസിലന്‍ഡ് നായകന്‍ ഡാനിയല്‍ വെറ്റോറി ബംഗ്ലാദേശ് പരിശീലകനാകും

മുന്‍ ന്യൂസിലന്‍ഡ് നായകനും മികച്ച സ്പിന്നറുമായിരുന്ന ഡാനിയല്‍ വെറ്റോറിയെ ബംഗ്ലാദേശ് പരിശീലകനായി നിയമിച്ചു. വെറ്റോറിയെ സ്പിന്‍ പരിശീലകനായി നിയമിച്ചപ്പോള്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ ചാള്‍സ് ലാങ് വെല്‍ട്ടിനെ പേസ് ബൗളിങ് പരിശീലകനായും നിയമിച്ചു. ലോകകപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ടീമിന്റെ ബൗളിങ് പരിശീലകരെ മാറ്റിയിരുന്നു.

ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡാണ് ഇരുവരേയും നിയമിച്ചതായി അറിയിച്ചത്. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനായി ടീമിനെ സജ്ജമാക്കുകയാകും ഇരുവരുടേയും പ്രധാന ചുമതല. ലോകകപ്പ് വരെയാണ് വെറ്റോറിയുടെ ചുമതല.

ലോകകപ്പിനായി ടീമിനെ തയ്യാറെടുപ്പിക്കാന്‍ വെറ്റോറി 100 ദിവസം പരിശീലകനായി എത്തുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ലാങ് വെല്‍ട്ട് മുഴുവന്‍സമയ പരിശീലകനായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here