ആദിവാസി പെണ്‍കുട്ടിയെ പ്രണയിച്ചതിന് മുസ്ലീം യുവാവിനെ തല്ലിക്കൊന്നു

ആദിവാസി പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ പതിനേഴുകാരനായ മുസ്ലീം യുവാവിനെ തല്ലിക്കൊന്നു. ഗുജറാത്തിലെ ബോറിദ്രയിലാണ് സംഭവം. ജഗതീയ തെഹ്സില്‍ സ്വദേശി ഫൈസ്(17)ആണ് ദാരുണമായി കൊല്ല്‌പ്പെട്ടത്.

ഈ മാസം 24ന് സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കുകയായിരുന്ന ഫൈസിനെ നാലംഗസംഘം ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ആദിവാസി പെണ്‍കുട്ടിയുമായുള്ള ബന്ധത്തിന്റെ പേരിലാണ് പന്ത്രണ്ടോളം പേര്‍ ചേര്‍ന്ന് പൈപ്പും വടിയും കൊണ്ട് ഫൈസിനെ മര്‍ദിച്ച കൊലപ്പെടുത്തിയത.്

രക്ഷിതാക്കള്‍ ഫൈസിനെ വിളിച്ചപ്പോള്‍ അടിയേറ്റ് അവശനായി കിടക്കുന്ന കാര്യം പറയുകയും തുടര്‍ന്ന് അവര്‍ സ്ഥലത്തെത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ കരളിനും വാരിയെല്ലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ ഫൈസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവത്തില്‍ പ്രതികള്‍ക്കായുള്ള അന്വേഷണം തുടങ്ങിയതായി ജഗതീയ പോലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News