ആറ്റൂര്‍ രവി വര്‍മ്മ ഇനി ഓര്‍മ; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ കവിയും വിവര്‍ത്തകനുമായ ആറ്റൂര്‍ രവി വര്‍മ്മ ഇനി ഓര്‍മ. തൃശൂര്‍ പാറമേക്കാവ് ശാന്തിഘട്ടില്‍ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്‌കാരം. പാറമേക്കാവ് ശാന്തിഘട്ടില്‍ ഉച്ചക്ക് രണ്ടു മണിക്കായിരുന്നു സംസ്‌കാരം. രാവിലെ 9 മുതല്‍ സാഹിത്യ അക്കാഡമിയില്‍ പൊതു ദര്‍ശനത്തിനു വെച്ച മൃതദേഹത്തില്‍ ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.

മുഖ്യമന്ത്രിക്ക് വേണ്ടി സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ റീത്ത് സമര്‍പ്പിച്ചു. മന്ത്രിമാരായ , എ സി മൊയ്തീന്‍, വി എസ് സുനില്‍ കുമാര്‍, സി രവീന്ദ്രനാഥ്.. എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ എഴുത്തുകാരായ സാറ ജോസഫ്, ടി ഡി രാമകൃഷ്ണന്‍, പ്രഭ വര്‍മ്മ, ആറ്റൂരിന്റെ എഴുത്തിനെ പിന്‍തുടര്‍ന്ന ആയിരങ്ങള്‍ പ്രിയ കവിക്ക് വിട ചൊല്ലാനെത്തിയവരെ കൊണ്ട് സാഹിത്യ അക്കാദമി പരിസരം നിറഞ്ഞു.

സമകാലികരില്‍ നിന്ന് വേറിട്ട് ഭാഷയുടെയും ഭാവുകത്വത്തിന്റെയും മൗലികത തീവ്രമായി അനുഭവിപ്പിച്ച ആധുനികതയുടെ കെടാവിളക്കായിരുന്നു ആറ്റൂരെന്ന് കവി പ്രഭാവര്‍മ പറഞ്ഞു.

ന്യൂമോണിയ ബാധിച്ച് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആറ്റൂര്‍ വെള്ളിയാഴ്ച വൈകീട്ട് നാലരയോടെയാണ് വിവാങ്ങിയത്. അടുത്ത മാസം അഞ്ചിന് സാഹിത്യ അക്കാദമിയുടെ നേതൃത്വത്തില്‍ തൃശൂരില്‍ ആറ്റൂര്‍ അനുസ്മരണം സംഘടിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News