തെരുവിലിറങ്ങി മോഷണം നടത്തി. തെറ്റുപറ്റിയെന്ന് ഗൂഗിള്‍. അടക്കേണ്ടത് 89.52 കോടി മാത്രം. സ്ട്രീറ്റ് വ്യൂവിനായി ഡേറ്റാ ശേഖരിച്ചപ്പോള്‍ കമ്പനി വ്യക്തികളുടെ സ്വകാര്യ ഡേറ്റയും ശേഖരിച്ചുവെന്നാണ് കേസ്. ഉപയോക്താക്കള്‍ക്ക് പാനോറാമിക് ചിത്രങ്ങളോട് ഇടപെടാന്‍ അവസരം നല്‍കുന്ന പ്രൊജക്ട് ആണ് ഗൂഗിള്‍ സ്ട്രീറ്റ്വ്യൂ.ഇതിനായുള്ള ഡേറ്റാ കളക്ഷന്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് 2007 മുതല്‍ ശേഖരിക്കുകയായിരുന്നു.

ശേഖരിച്ച ഫോട്ടോഗ്രാഫുകള്‍ക്കും ഒപ്പം വ്യക്തികളുടെ ഇമെയിലുകള്‍, പാസ്വേഡുകള്‍ സ്വകാര്യ വിവരങ്ങള്‍ തുടങ്ങിയവയും ശേഖരിച്ചു . അതു തങ്ങള്‍ക്കൊരു തെറ്റു പറ്റിയതായിരുന്നു’ എന്നാണ് ഗൂഗിള്‍ പ്രതികരിച്ചത്. അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത് ഗൂഗിളിന്റെ സ്ട്രീറ്റ് വ്യൂ വാഹനങ്ങളില്‍ മനപൂര്‍വ്വം സ്വകാര്യ ഡേറ്റ ശേഖരിക്കാനുള്ള സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുകയായിരുന്നു എന്നാണ്. 2007നും 2010നും ഇടയക്ക് ഗൂഗിള്‍ ഇതുപയോഗിച്ച് സ്വകാര്യ ഡേറ്റ ഖനനം ചെയ്തുവെന്നാണ് ആരോപണം.